ദുഷ്​പ്രചരണങ്ങൾക്കെതിരെ നടപടി വേണമെന്ന്​

കോഴിക്കോട്: പ്രളയ ദുരിതത്തിൽനിന്ന് കരകയറാൻ സംസ്ഥാന സർക്കാറും ജനങ്ങളും ശ്രമിക്കുേമ്പാൾ കേരളത്തിന് പണത്തി‍​െൻറ ആവശ്യമില്ലെന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അയക്കുന്ന പണം ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്നും ദുഷ്പ്രചരണം നടത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് െഎ.എൻ.എൽ സംസ്ഥാന പ്രസിഡൻറ് പ്രഫ. എ.പി. അബ്ദുൽ വഹാബ്, ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ആർ.എസ്.എസി​െൻറ കീഴിലുള്ള സേവാഭാരതിയുടെ പ്രചാരണാർഥം ചിലർ നടത്തുന്ന ഇത്തരം ശ്രമങ്ങൾ ദുരിതാശ്വാസ പദ്ധതികളെ അട്ടിമറിക്കാനും ആർ.എസ്.എസ് അജണ്ട നടപ്പാക്കാനുമുള്ള ഹീന നടപടികളുടെ ഭാഗമായാണ് കാണേണ്ടതെന്നും അവർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.