കണ്ണാടിക്കൽ: ദുരിതബാധിതരായ അറുനൂറോളം കുടുംബങ്ങൾക്ക് ഭക്ഷണം വിതരണം ചെയ്ത് ടച്ച് ചാരിറ്റബ്ൾ സൊസൈറ്റി. കണ്ണാടിക്കൽ പറമ്പിൽകടവ് പാലം മുതൽ വടക്കേവയൽ വരെയുള്ള ഭാഗങ്ങളിലാണ് ഭക്ഷണവിതരണം. വീടുകൾ താമസയോഗ്യമാകുന്നതുവരെ രണ്ടായിരത്തഞ്ഞൂറോളം പേർക്ക് രണ്ടുനേരം ഭക്ഷണം വീടുകളിൽ എത്തിച്ചുനൽകാനാണ് തീരുമാനമെന്ന് ടച്ച് ചാരിറ്റബ്ൾ സൊസൈറ്റി ചെയർമാൻ ഉള്ളാടത്ത് അബ്ദുല്ല പറഞ്ഞു. ഭക്ഷണമൊരുക്കാനും വിതരണം ചെയ്യാനുമായി സ്ത്രീകൾ ഉൾപ്പെടെയുള്ള നൂറോളം വളൻറിയർമാരുണ്ട്. ഖത്തറിലെ കേരള ഫുഡ് സെൻറർ ഉടമയാണ് അബ്ദുല്ല. വയനാട്ടിലേക്ക് 16 ടൺ അരിയും അഞ്ചു ലക്ഷം രൂപയുടെ വസ്ത്രവും ഇദ്ദേഹം നൽകിയിരുന്നു. പെരുന്നാളിനും ഒാണത്തിനും പ്രത്യേക ഭക്ഷണമാണ് വിതരണം ചെയ്യുകയെന്ന് കൺവീനർ ടി.എം. അബ്ദുൽ ഹമീദ് പറഞ്ഞു. വെൽെഫയർ പാർട്ടി ജില്ല സെക്രട്ടറി ടി.എം. അബ്ദുറഹ്മാൻ, െഎ.ആർ.ഡി റിലീഫ് സെൻറർ പ്രവർത്തകർ, മടവൂർ പള്ളിത്താഴം ഫൈറ്റിങ് വളൻറിയർമാർ എന്നിവരും സഹായത്തിനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.