പ്രളയാനന്തരം പൂഴ്​ത്തിവെപ്പ്​: പരിശോധന നടത്തി

കോഴിക്കോട്: അവശ്യസാധനങ്ങൾ പൂഴ്ത്തിവെക്കുന്നവർക്കെതിരെ കർശന നടപടിയുമായി അധികൃതർ. വെള്ളപ്പൊക്ക ദുരിതത്തിനുശേഷം പൊതുവിപണിയില്‍ പൂഴ്ത്തിവെപ്പും വിലവർധനയും ഉണ്ടാകുമെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ താലൂക്ക് സപ്ലൈ ഓഫിസർമാർ, സിറ്റി റേഷനിങ് ഓഫിസര്‍മാർ എന്നിവരുടെ നേതൃത്വത്തില്‍ പൊതുവിപണിയിൽ പരിശോധനകള്‍ നടത്തി. കോഴിക്കോട് വലിയങ്ങാടിയില്‍ കോഴിക്കോട് താലൂക്ക് സപ്ലൈ ഓഫിസര്‍ എ.പി. അക്ഷയകുമാർ, സിറ്റി റേഷനിങ് ഓഫിസര്‍ (നോര്‍ത്ത്) ടി.കെ. രാജൻ, റേഷനിങ് ഇന്‍സ്‌പെക്ടര്‍മാരായ അനില്‍കുമാര്‍, ഹാരിസ്ബാബു, കെ.പി. സുധീര്‍, പി. ഷൈബ, ഡെയ്‌സി എന്നിവര്‍ മൊത്തവിതരണ കേന്ദ്രങ്ങള്‍ പരിശോധിച്ചു. കൊയിലാണ്ടി, വടകര താലൂക്കുകളില്‍ താലൂക്ക് സപ്ലൈ ഓഫിസര്‍മാരായ റഷീദ് മുത്തുക്കണ്ടി, സലീം, റേഷനിങ് ഇന്‍സ്‌പെക്ടര്‍മാരായ സീന, ബീന എന്നിവരുടെ നേതൃത്വത്തില്‍ 25ഓളം പൊതുവിപണി കേന്ദ്രങ്ങള്‍ പരിശോധനക്ക് വിധേയമാക്കി. പൊതുവിപണി പരിശോധനകള്‍ കൂടുതല്‍ ശക്തമായി തുടരുമെന്ന് ജില്ല സപ്ലൈ ഓഫിസര്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.