ഒന്നിച്ചു തുഴയാൻ സന്നദ്ധ സംഘടനകളും

കോഴിക്കോട്: പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങായി സന്നദ്ധ സംഘടനകളും സജീവമായി രംഗത്ത്. നെഹ്‌റു യുവകേന്ദ്രയുടെ കീഴില്‍ വിവിധ സന്നദ്ധ സംഘടനകള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ പ്രധാന പങ്കാണ് വഹിക്കുന്നത്. ദുരന്തമേഖലയിലെ കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളില്‍ എത്തിക്കുക, ഭക്ഷണം, വസ്ത്രം എന്നിവ സംഘടിപ്പിച്ചു വിതരണം ചെയ്യുക, മറ്റു സര്‍ക്കാര്‍ ഇതര സ്ഥാപനങ്ങളുമായി ചേര്‍ന്ന് സഹായം നല്‍കുക എന്നിവയാണ് മുഖ്യ പ്രവര്‍ത്തനങ്ങൾ. യുവതരംഗ് പാറപ്പുറം, ഫീനിക്‌സ് കടലുണ്ടി, സമന്വയ ക്ലബ്, വടകര എക്കോ, പി.എ.സി കോട്ടപ്പള്ളി, കാഴ്ച സാംസ്‌കാരിക വേദി, വിപഞ്ചിക വള്ളിയാട്, തുഞ്ചന്‍ സ്മാരക ഗ്രന്ഥശാല, അക്ഷയ അരകുളങ്ങര, ഗ്രാമീണ കലാവേദി, നാട്ടുകൂട്ടം കലാ സാംസ്‌കാരിക വേദി, സിന്‍സിയര്‍ കച്ചേരിമുക്ക്, ഫെയ്മസ് കരുവമ്പൊയിൽ, ഗുഡ്‌ലക്ക് ലൈബ്രറി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്, ചലഞ്ചേഴ്‌സ് ക്ലബ്, വിവേകാനന്ദ മുതുവണ്ണാച്ച തുടങ്ങിയ സംഘടനകളും സാമ്പത്തികമായും സേവനപരമായും സംഭാവനകൾ അർപ്പിക്കുന്നു. ഓണാഘോഷ പരിപാടികള്‍ മാറ്റിെവച്ചാണ് മിക്ക സംഘടനകളും സേവനത്തിനിറങ്ങിയത്. ക്യാമ്പില്‍നിന്ന് തിരികെ പോവുന്നവരുടെ വീടും കിണറും പരിസരവും വൃത്തിയാക്കാനും ഇവർ മുന്നിട്ടിറങ്ങുന്നു. വെൽഫെയർ പാർട്ടി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ദുരിതാശ്വാസ സെൽ പ്രവർത്തനം ആരംഭിച്ചു. വടകര, കോഴിക്കോട് സിറ്റി, മുക്കം എന്നിങ്ങനെ മൂന്നു മേഖലകളാക്കി തിരിച്ച് ഭക്ഷണക്കിറ്റുകൾ, വസ്ത്രം, മറ്റ് അവശ്യവസ്തുക്കൾ എന്നിവയുടെ വിതരണം, ശുദ്ധജല വിതരണം, കിണർ ശുചീകരണം, വീടുകൾ വൃത്തിയാക്കൽ, ക്ലോറിനേഷൻ തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തുന്നതിനാണ് പാർട്ടി ലക്ഷ്യമിടുന്നത്. പാർട്ടി ജില്ല ഓഫിസിൽ സജ്ജീകരിച്ച ദുരിതാശ്വാസ സെൽ 24 മണിക്കൂറും പ്രവർത്തനസജ്ജമായിരിക്കും. മേഖല കൺവീനർമാരായി എഫ്.എം. അബ്ദുല്ല (വടകര- 7560983127), യൂസുഫ് മൂഴിക്കൽ (കോഴിക്കോട് സിറ്റി - 9744449047), സദറുദ്ദീൻ ഓമശ്ശേരി (മുക്കം- 9961144 222) എന്നിവരെ ചുമതലപ്പെടുത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.