ദുരിതാശ്വാസ ക്യാമ്പിലെ സാധനങ്ങള്‍ കടത്താന്‍ ശ്രമം; സെക്യൂരിറ്റിക്കാരന്‍ അറസ്​റ്റില്‍

കൽപറ്റ: ദുരിതാശ്വാസ ക്യാമ്പില്‍നിന്ന് സാധനങ്ങള്‍ കടത്താന്‍ ശ്രമിച്ച സെക്യൂരിറ്റി ജീവനക്കാരന്‍ അറസ്റ്റിൽ. ജനസേവനകേന്ദ്രത്തിലെ സെക്യൂരിറ്റി ജീവനക്കാരൻ പി.വി. ജോസാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാത്രി ക്യാമ്പിലേക്ക് എത്തിച്ച സാധനങ്ങള്‍ കാറില്‍ കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. നോഡല്‍ ഓഫിസർ അഫ്‌സല്‍ ഇയാളെ തടഞ്ഞുവെച്ച് പൊലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് കല്‍പറ്റ പൊലീസ് സ്ഥലത്തെത്തി അറസ്റ്റ് ചെയ്തു. സൈന്യത്തിൽ 17 വര്‍ഷം സേവനമനുഷ്ഠിച്ചയാളാണ് ജോസ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.