പുഴയിൽ കെട്ടിയിട്ട മണൽത്തോണി പ്രളയത്തിൽ നഷ്​ടമായി

പന്തീരാങ്കാവ്: മണലെടുപ്പ് നിലച്ചെങ്കിലും മൂന്നര വർഷത്തോളമായി പുഴയിൽ കെട്ടിയിട്ട് സംരക്ഷിക്കുന്ന മണൽത്തോണി പ്രളയത്തിൽ ഒലിച്ചുപോയി. പെരുമണ്ണ പുറ്റേക്കടവിൽനിന്നാണ് ഗ്രാമപഞ്ചായത്തിൽ രജിസ്റ്റർ ചെയ്ത തോണി നഷ്ടപ്പെട്ടത്. മണലെടുപ്പ് നിലച്ചെങ്കിലും എല്ലാ വർഷവും അറ്റകുറ്റപ്പണി ചെയ്ത് സംരക്ഷിച്ചിരുന്നു. കെ. ഷിജു, ചോലക്കൽ അനീഷ് കുമാർ, മുക്കോരുകണ്ടി അബ്ദുൽ അസീസ്, ചോലക്കൽ സുധാകരൻ, നടുക്കണ്ടി അജയൻ എന്നിവരുടെ ഉടമസ്ഥതയിലുള്ള 10 ടൺ ഭാരം കയറ്റുന്ന തോണിയാണ് നഷ്ടമായത്. നാലു ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ട്. ഉടമകൾ പെരുമണ്ണ വില്ലേജ് ഓഫിസിൽ പരാതി നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.