ജനാധിപത്യത്തി​െൻറ നാല്​ തൂണുകളും അപകടത്തിൽ -ശബ്​നം ഹശ്​​മി

'ഇന്ത്യൻ ജനത എന്ത് ഭക്ഷണം കഴിക്കണെമന്നും ആരെ വിവാഹം ചെയ്യണെമന്നും ചിലർ തീരുമാനിക്കുന്ന അവസ്ഥയാണ്' കോഴിക്കോട്: ജനാധിപത്യത്തി​െൻറ നാല് തൂണുകളും അപകടത്തിലാണെന്നും ജനങ്ങളെ ഭയപ്പെടുത്തുന്ന ഫാഷിസത്തിനെതിരെ പൊരുതണെമന്നും മനുഷ്യാവകാശ പ്രവർത്തക ശബ്നം ഹശ്മി. പാർലമ​െൻറും ജുഡീഷ്യറിയും എക്സിക്യുട്ടീവും കഴിഞ്ഞ നാല് വർഷമായി അപകടത്തിലാണെന്നും അവർ പറഞ്ഞു. പ്രഫ. അലക്സാണ്ടർ സഖറിയാസ് അനുസ്മരണ ചടങ്ങിൽ 'വെല്ലുവിളി നേരിടുന്ന ജനാധിപത്യവും ഇന്ത്യൻ ഭരണഘടനയും' എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ശബ്നം ഹശ്മി. ഇന്ത്യൻ ജനത എന്ത് ഭക്ഷണം കഴിക്കണെമന്നും ആരെ വിവാഹം ചെയ്യണെമന്നും ചിലർ തീരുമാനിക്കുന്ന അവസ്ഥയാണ്. ബുദ്ധിജീവികളെയും കലാകാരന്മാരെയും ആക്രമിക്കുന്നു. ഗവർണർമാർ ഏകാധിപതികളായി ജനാധിപത്യത്തെ തകർക്കുന്നു. സുപ്രീംകോടതിയിലെ മുതിർന്ന ജഡ്ജിമാർ ജനാധിപത്യം അപകടത്തിലാണെന്ന് ചൂണ്ടിക്കാട്ടി വാർത്തസമ്മേളനം നടത്തിയത് അപൂർവതയായിരുന്നു. അമിത് ഷാ ഉൾപ്പെട്ട കേസ് പരിഗണിച്ച ജസ്റ്റിസ് ലോയയുടെ മരണത്തിൽ ജുഡീഷ്യൽ അന്വേഷണത്തിന് നീതിപീഠങ്ങൾ മടിക്കുകയാണ്. മുൻനിര ദേശീയ മാധ്യമങ്ങൾ സംഘ്പരിവാറിനുവേണ്ടി വാർത്തെകാടുക്കാൻ പണം വാങ്ങാൻ തയാറായതും അത്ഭുതപ്പെടുത്തുന്ന കാര്യമല്ല. ഭരണകൂടത്തിനെതിരെ ചോദ്യങ്ങൾ ഉയരുന്ന സർവകലാശാലകൾ പോലെയുള്ള ഇടങ്ങളിൽ അടിച്ചമർത്തൽ തുടരുകയാണ് സർക്കാരെന്നും ശബ്നം ഹശ്മി പറഞ്ഞു. സ്ത്രീകൾക്കും ന്യൂനപക്ഷങ്ങൾക്കുമെതിരെ ആക്രമണം ശക്തമാണെന്നും അവർ കൂട്ടിച്ചേർത്തു. ഫാ. തോമസ് തെക്കേൽ അധ്യക്ഷനായിരുന്നു. പി.പി. ശ്രീധരനുണ്ണി അനുസ്മരണ പ്രഭാഷണം നടത്തി. അലക്സാണ്ടർ സഖറിയാസി​െൻറ കുടുംബാംഗങ്ങൾ ഏർപ്പെടുത്തിയ പുരസ്കാരം േഡാ. അനൂപ് കുമാറിന് സമ്മാനിച്ചു. ഷാഹിന റഫീഖ്, എം. രാധാകൃഷ്ണൻ എന്നിവർ പെങ്കടുത്തു. ഫാ. ജോൺ മണ്ണാറത്തറ സ്വാഗതവും സൻജയ് അലക്സ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.