ദുരന്തം വർധിപ്പിച്ചത് ഭിത്തിയില്ലാത്ത പുഴയോരം

തിരുവള്ളൂർ: മഴയിൽ . പുഴയോട് ചേർന്ന പ്രദേശങ്ങളിലാണ് വെള്ളം ഉയർന്നതുമൂലം വൻ ദുരന്തമുണ്ടായത്. പുഴയോരം ഇടിഞ്ഞ് വെള്ളം ഉയർന്നതുമൂലം ഇതിനോട് ചേർന്ന് താമസിക്കുന്ന ആയിരങ്ങൾക്കാണ് ക്യാമ്പുകളിലേക്ക് പോകേണ്ടി വന്നത്. പുഴയോരം കെട്ടി സംരക്ഷിക്കാൻ ആവശ്യമായ റിവർ മാനേജ്മ​െൻറ് ഫണ്ട് സർക്കാർ അനുവദിക്കുന്നില്ല. കഴിഞ്ഞ സാമ്പത്തികവർഷം ജില്ലയിൽ രണ്ടുകോടി രൂപ മാത്രമാണ് ഇതിന് അനുവദിച്ചത്. രണ്ടുകോടി രൂപ ഒരു മണ്ഡലത്തിൽ പോലും തികയില്ലെന്നതാണ് വാസ്തവം. പുഴയോരം കൂടുതലുള്ള കുറ്റ്യാടി പോലെയുള്ള മണ്ഡലങ്ങളിൽ ഇത്തരം പ്രദേശങ്ങളിലുള്ളവരാണ് ദുരിതാശ്വാസ ക്യാമ്പിൽ കൂടുതൽ. കുറ്റ്യാടി പുഴയുടെ തീരം കിലോമീറ്ററുകളോളം ഭിത്തി കെട്ടാത്തതിനാൽ അപകടാവസ്ഥയിലാണ്. കുറ്റ്യാടി, വേളം, തിരുവള്ളൂർ, മണിയൂർ പഞ്ചായത്തുകളിലൂടെയാണ് കുറ്റ്യാടി പുഴ കടന്നുപോകുന്നത്. വേളം പഞ്ചായത്തിലെ ചോയിമഠം, മണിയൂർ പഞ്ചായത്തിലെ മങ്കര, തിരുവള്ളൂർ പഞ്ചായത്തിലെ കാഞ്ഞിരാട്ടുതറ തുടങ്ങിയ പ്രദേശങ്ങളിൽ പുഴക്ക് ഭിത്തി വളരെ കുറവാണ്. പുഴയോരം സംരക്ഷിച്ചില്ലെങ്കിൽ കനത്ത മഴയുണ്ടായാൽ അടുത്തവർഷവും സമാന സാഹചര്യമുണ്ടാകും. കുറ്റ്യാടി പുഴയോരം ഭിത്തി കെട്ടി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി, റവന്യൂ മന്ത്രി, ജലസേചന മന്ത്രി എന്നിവർക്ക് മണ്ഡലം എം.എൽ.എ പാറക്കൽ അബ്ദുല്ല നിവേദനം നൽകി. പലതവണ ഈ ആവശ്യം ഉന്നയിച്ചിട്ടും ആവശ്യമായ ഫണ്ടിനേക്കാൾ വളരെ കുറച്ച് മാത്രമാണ് സർക്കാർ അനുവദിക്കുന്നത്. കാലവർഷ ദുരിതമുണ്ടായതി​െൻറ പശ്ചാത്തലത്തിൽ ആവശ്യമായത്ര റിവർ മാനേജ്മ​െൻറ് ഫണ്ട് ലഭ്യമാക്കാൻ അധികൃതർ മുൻകൈയെടുക്കണമെന്നും പാറക്കൽ അബ്ദുല്ല എം.എൽ.എ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.