ഏക്കാട്ടൂരിൽ വീടുകളിലെ വെള്ളക്കെട്ട്​ നീക്കി

മേപ്പയൂർ: മഴയിൽ ഓവുചാൽ അടഞ്ഞ് വെള്ളം കയറിയ നാല് വീടുകളിലെ വെള്ളക്കെട്ട് നീക്കി. കാരയാട് ഏക്കാട്ടൂർ എരികണ്ടി മൊയ്തി, എരികണ്ടി ശങ്കരൻ, എരികണ്ടി ബഷീർ, എളമ്പിലാവിൽ ബഷീർ എന്നിവരുടെ വീടുകളിലെ വെള്ളക്കെട്ടാണ് നീക്കിയത്. കനാലിന് കുറുകെ ജലസേചന വകുപ്പ് സ്ഥാപിച്ച പൈപ്പുകൾ ചളിയും കല്ലുകളും നിറഞ്ഞ് അടഞ്ഞുപോയതാണ് വെള്ളം പൊങ്ങാനിടയാക്കിയത്. വീടുകൾ അപകടാവസ്ഥയിലായതോടെ നാട്ടുകാരും സന്നദ്ധ സംഘടനകളും മണ്ണുമാന്തിയന്ത്രവും കമ്പ്രസറും ഉപയോഗിച്ച് മൂന്ന് ദിവസത്തെ പ്രയത്നത്തിലൂടെയാണ് വെള്ളക്കെട്ട് ഒഴിവാക്കിയത്. പൈപ്പുകളിൽ അടിഞ്ഞുകൂടിയ മണ്ണും കല്ലും നീക്കം ചെയ്യണമെന്ന് പലതവണ വീട്ടുടമകൾ ഗ്രാമസഭകളിൽ ആവശ്യപ്പെട്ടിരുന്നെങ്കിലും ഒന്നും ചെയ്തില്ലെന്ന പരാതിയുണ്ട്. വീട്ടുടമകൾക്ക് നഷ്ടപരിഹാരം നൽകണമെന്നും കനാലിന് കുറുകെയുള്ള പൈപ്പുകൾ മുട്ടുന്ന റോഡിൽ ഓവുചാൽ നിർമിച്ച് പ്രശ്നത്തിന് പരിഹാരം കാണണമെന്നും കാരയാട് ജവഹർലാൽ നെഹ്റു കൾചറൽ സ​െൻറർ ആൻഡ് ചാരിറ്റബ്ൾ സൊസൈറ്റി ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.