* കുറഞ്ഞ വീടുകൾ മാത്രമാണ് ഇപ്പോഴും നഗരപരിധിയിൽ വെള്ളത്തിൽ മുങ്ങിക്കിടക്കുന്നത് * മിക്ക വീടുകളിലേയും എല്ലാ സാധനങ്ങളും നശിച്ച നിലയിലാണ് കോഴിക്കോട്: മഴ മാറി മാനം തെളിഞ്ഞതോടെ ഞായറാഴ്ച ദുരിതാശ്വാസ ക്യാമ്പുകളോട് വിട ചൊല്ലാനാവുമെന്ന പ്രതീക്ഷയിലാണ് കുടുംബങ്ങൾ. ശനിയാഴ്ചതന്നെ പലയിടത്തേയും വെള്ളം ഇറങ്ങി. കുറഞ്ഞ വീടുകൾ മാത്രമാണ് ഇപ്പോഴും നഗരപരിധിയിൽ വെള്ളത്തിൽ മുങ്ങിക്കിടക്കുന്നത്. പറയഞ്ചേരി, പുതിയപാലം, മൊകവൂർ, മൂഴിക്കൽ, കക്കോടി പ്രദേശങ്ങളിലെല്ലാം ഏറക്കുറെ വെള്ളക്കെട്ട് ഒഴിവായി. എന്നാൽ, താഴ്ന്ന പ്രദേശങ്ങളിൽ ചിലയിടത്ത് ഇപ്പോഴുമുണ്ട്. വെള്ളമൊഴിഞ്ഞതോടെ വീടുകളുടെ ഉൾവശത്തടക്കം ചളിയും മാലിന്യവും നിറഞ്ഞ നിലയിലാണ്. ക്യാമ്പുകളിൽ കഴിയുന്ന പല കുടുംബങ്ങളും ശനിയാഴ്ച സ്വന്തം വീടുകളിലെത്തി ശുചീകരണം തുടങ്ങി. സന്നദ്ധ സംഘടനകളും ഇവരെ സഹായിക്കാൻ രംഗത്തുണ്ട്. ശുചീകരണത്തിനാവശ്യമായ ബ്ലീച്ചിങ് പൗഡർ, ഫിനോയിൽ ഉൾപ്പെടെയുള്ളവ കുടുംബങ്ങൾക്ക് ദുരിതാശ്വാസ ക്യാമ്പുകൾ വഴി നൽകുന്നു. മിക്ക വീടുകളിലേയും എല്ലാ സാധനങ്ങളും നശിച്ച നിലയിലാണ്. ഇലക്ട്രോണിക്സ് ഉപകരണങ്ങൾ പൂർണമായും കേടായതും വീടുകൾക്കുള്ള കേടുപാടുമാണ് വലിയ ബാധ്യത. ൈവദ്യുതി സംവിധാനങ്ങളും പല വീടുകളുടേതും തകരാറിലാണ്. ഇത് സുരക്ഷ ഭീഷണിയും ഉയർത്തുന്നു. കിണറുകളടക്കം മലിനമായതിനാൽ വീടുകളിലേക്ക് മാറിയാലും വരുംദിവസങ്ങളിൽ കുടിവെള്ളത്തിന് പാടുപെടുമെന്നും ആളുകൾക്ക് ആശങ്കയുണ്ട്. വീടുകളിൽ വെള്ളം കയറിയും മറ്റും നാശനഷ്ടമുണ്ടായവർക്ക് സഹായം ലഭിക്കുന്നതിനാവശ്യമായ അപേക്ഷ സന്നദ്ധ പ്രവർത്തകർ ക്യാമ്പിലെത്തി എഴുതി തയാറാക്കി വില്ലേജ് അധികൃതർക്ക് ൈകമാറുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.