മഴക്ക്​ ശമനം; ദുരിതാശ്വാസ ക്യാമ്പിലുള്ളവർ​ മടങ്ങിത്തുടങ്ങി

ബാലുശ്ശേരി: മഴക്ക് അൽപം ശമനം. ദുരിതാശ്വാസ ക്യാമ്പുകളിൽനിന്ന് ആളുകൾ മടങ്ങിത്തുടങ്ങി. ബാലുശ്ശേരി മേഖലയിൽ 22ഒാളം ദുരിതാശ്വാസ ക്യാമ്പുകളിലായി 1500ലധികം പേർ താമസത്തിനെത്തിയിരുന്നു. ഇന്നലെ രാവിലെ മുതൽ മഴക്ക് അൽപം ശമനംകണ്ടതിനെ തുടർന്ന് മൂന്നു ക്യാമ്പുകൾ ഒഴിവാക്കി. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഒാഫിസ്, പുത്തൂർവട്ടം ന്യൂ എൽ.പി സ്കൂൾ, വൈകുണ്ഠം എ.യു.പി എന്നിവിടങ്ങളിലെ കുടുംബങ്ങളാണ് വീടുകളിലേക്കുതന്നെ മടങ്ങിയത്. 30ഒാളം കുടുംബങ്ങൾ ബാലുശ്ശേരി ജി.എൽ.പി സ്കൂൾ, തുരുത്ത്യാട് എ.യു.പി സ്കൂൾ എന്നിവിടങ്ങളിലെ ക്യാമ്പുകളിൽതന്നെ കഴിയുകയാണ്. വീടുകളിലേക്കു കയറിയ വെള്ളം പൂർണമായും ഒഴിവായിട്ടില്ല. പനങ്ങാട് പഞ്ചായത്തിലെ ഒമ്പത് ദുരിതാശ്വാസ ക്യാമ്പുകളിൽ നിർമല്ലൂർ ഗാന്ധി സ്മാരകനിധി കേന്ദ്രം, മുണ്ടക്കര എ.യു.പി, കല്ലൂരിക്കണ്ടി എന്നിവിടങ്ങളിലെ ക്യാമ്പുകളിൽ താമസിച്ചവർ വീടുകളിലേക്ക് മടങ്ങി. കുറുെമ്പായിൽ ദേശസേവ എ.യു.പിയിൽ 33 കുടുംബങ്ങൾ വീടുകളിലേക്കു മടങ്ങാൻ കഴിയാതെ ആശങ്കയോടെ ക്യാമ്പിൽതന്നെ കഴിയുകയാണ്. തോരോട്മലയിലെ ഉരുൾപൊട്ടൽ ഭീഷണിയാണ് കാരണം. ബാലുശ്ശേരി ഗവ. ഹൈസ്കൂൾ, ജി.എൽ.പി സ്കൂൾ എന്നിവിടങ്ങളിലുള്ളവരും ഞായറാഴ്ച വൈകീേട്ടാടെ വീടുകളിലേക്ക് പോകാൻ കഴിയുമെന്ന് പഞ്ചായത്തധികൃതർ പറഞ്ഞു. പലരുടെയും വീടുകളിൽ െവള്ളം കുറഞ്ഞിട്ടുണ്ടെങ്കിലും വാസയോഗ്യമല്ലാതായിട്ടുണ്ട്. കിണറുകൾ മുഴുവൻ മലിനമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.