പേരാമ്പ്ര: മഴയിൽ ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ ചെങ്കോട്ടക്കൊല്ലിയിൽ കങ്ങാപ്പള്ളി കരോട്ട് അജുവിെൻറ വീടിനോടു ചേർന്ന . രണ്ടു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. തഹസിൽദാർ പി. പ്രേമൻ, വില്ലേജ് ഓഫിസർ സാഫി ഫിലിപ്പ്, ബ്ലോക്ക് പഞ്ചായത്ത് മെംബർ ജിതേഷ് മുതുകാട്, വാർഡ് മെംബർമാരായ ഷീന റോബിൻ, കെ.കെ. ബിജു, ജയിംസ് മാത്യു, തറവട്ടത്ത് രാജേഷ് തുടങ്ങിയവർ സന്ദർശിച്ചു. മഴമാറി: കൊയിലാണ്ടിയിൽ ഏഴ് ക്യാമ്പുകൾ ഒഴിവാക്കി കൊയിലാണ്ടി: പേമാരിക്ക് ശമനം വന്നതോടെ, വീടുകളിലെ വെള്ളം ഇറങ്ങിത്തുടങ്ങി. ഒരുവിധം കയറി താമസിക്കാൻ പരുവത്തിലായ വീടുകളിലേക്ക് ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്നുള്ളവർ മടങ്ങിത്തുടങ്ങി. ശനിയാഴ്ച നല്ല വെയിലോടെയായിരുന്നു പകലിെൻറ തുടക്കം. പിന്നീട് മേഘാവൃതമായെങ്കിലും മഴയുണ്ടായില്ല. 56 ക്യാമ്പുകളാണ് കഴിഞ്ഞ ദിവസങ്ങളിൽ കൊയിലാണ്ടിയിൽ തുറന്നത്. ഇതിൽ നടുവണ്ണൂർ, ചെങ്ങോട്ടുകാവ്, ഉേള്ള്യരി എന്നിവിടങ്ങളിലെ ഏഴ് ക്യാമ്പുകൾ ഒഴിവാക്കി. കൊയിലാണ്ടി മേഖലയിൽ കടൽ ഇടക്കിടെ പ്രക്ഷുബ്ധമാണ്. ഗ്രാമീണ റോഡുകൾ പലയിടത്തും ഇപ്പോഴും വെള്ളത്തിനടിയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.