ബാലുശ്ശേരി: വ്യാഴാഴ്ചത്തെ കനത്തമഴയിൽ വെള്ളത്തിനടിയിലായ ബാലുശ്ശേരി, പനങ്ങാട് പഞ്ചായത്തുകളിലെ മിക്ക പ്രദേശങ്ങളിലും വെള്ളമിറങ്ങി. വിവിധ ഭാഗങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളിലായിരുന്ന നൂറുകണക്കിന് കുടുംബങ്ങൾ വീടുകളിലേക്ക് മാറിത്തുടങ്ങി. ബാലുശ്ശേരി പഞ്ചായത്തിലെ മഞ്ഞപ്പാലം, േബ്ലാക്ക് റോഡ്, വീവേഴ്സ് കോളനി, പൊന്നരംതെരു വെട്ടിക്കേരി വയൽ, ആറാളക്കൽതാഴം, ഇല്ലത്ത്, ഒാച്ചത്ത്, എടപ്പാടി, മുണ്ടോളി, തുരുത്യാട് ഭാഗങ്ങളിലായിരുന്നു വെള്ളം ഉയർന്നത്. പനങ്ങാട് പഞ്ചായത്തിലെ ആലത്തൊടിവയൽ, ഒാണിവയൽ, മുണ്ടക്കര, ആനക്കുണ്ടുങ്ങൽ, പൂവമ്പായി, മനത്താംവയൽ, ഏർവാടിമുക്ക്, പാലംതല, ആര്യൻകുന്നത്ത്താഴെ, ദേവർകാല, കാക്കകുനി, മഞ്ഞപ്പാലം നോർത്ത്, കരയത്തൊടി, കോട്ടനട, നിർമല്ലൂർ ഭാഗങ്ങളിലും വെള്ളം കയറിയിരുന്നു. മഞ്ഞപ്പാലം-കരയത്തൊടി റോഡ് വെള്ളത്തിനടിയിലായി. വേട്ടാളി കാരക്കാട്ടുമ്മൽ രാധാകൃഷ്ണെൻറ വീടിെൻറ പിൻഭാഗം മതിലിടിഞ്ഞുവീണ് വീടിെൻറ കക്കൂസ് അടക്കമുള്ള ഭാഗം തകർന്നു. ബാലുശ്ശേരി ഹൈസ്കൂളിനടുത്ത് നടുക്കണ്ടി ഗോവിന്ദെൻറ വീട്ടിലെ കിണർ ഇടിഞ്ഞുതാണു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.