കണ്ണാടിപ്പൊയിലിൽ കുന്നിക്കൂട്ടം മലയിൽ ഉരുൾപൊട്ടി

ബാലുശ്ശേരി: പനങ്ങാട് പഞ്ചായത്തിലെ കണ്ണാടിപ്പൊയിൽ കുന്നിക്കൂട്ടം മലയിൽ ഉരുൾപൊട്ടി കനത്ത നാശനഷ്ടങ്ങളുണ്ടായി. കഴിഞ്ഞ ദിവസം രാത്രിയിലാണ് ഉരുൾപൊട്ടിയത്. താഴ്വാരത്തെ ഏക്കർ കണക്കിന് സ്ഥലത്ത് കൂറ്റൻപാറക്കല്ലുകളും മണ്ണും ഒലിച്ചിറങ്ങി. സമീപത്തെ തോട്ടിലൂടെ മലവെള്ളം ശക്തമായി ഒഴുകിയതുമൂലം കാപ്പിക്കുന്നുമ്മൽ വിജയ​െൻറ വീടി​െൻറ മുറ്റത്തെ കരിങ്കൽകെട്ട് തകർന്ന് ഒലിച്ചുപോയി. മുറ്റം ഇടിഞ്ഞ് വീട് അപകടാവസ് ഥയിലായിരിക്കുകയാണ്. വിജയനും കുടുംബവും ദുരിതാശ്വാസ ക്യാമ്പിലേക്ക് താമസം മാറ്റിയിരിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.