സ്വാതന്ത്ര്യദിനത്തിൽ വയനാടിന് കൈത്താങ്ങുമായി കുരുന്നുകൾ

നന്തിബസാർ: വന്മുകം-എളമ്പിലാട് എം.എൽ.പി സ്കൂളിലെ പ്രീപ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികൾ വയനാട്ടിലെ ദുരിതബാധിതർക്കായി ശേഖരിച്ച സാധനങ്ങൾ കൈമാറി. അഞ്ച് ചാക്ക് അരി, ഒരു ചാക്ക് പഞ്ചസാര, ഒരു ചാക്ക് ആട്ട, തുണികൾ, ഭക്ഷ്യസാധനങ്ങൾ, തുടങ്ങിയ സാധനങ്ങൾ ജാൻ ട്രസ്റ്റ് ഡയറക്ടർ ജസ്ലീന കൊയിലാണ്ടിക്ക് സ്കൂൾ ലീഡർ ഹൈഫ ഖദീജ കൈമാറി. വാർഡ് മെംബർ വി.വി. സുരേഷ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് എൻ. ശ്രീഷ്ന അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക എൻ.ടി.കെ. സീനത്ത് പതാക ഉയർത്തി. പി.ടി.എ വൈസ് പ്രസിഡൻറ് കെ. സുജില വിവിധ മത്സര വിജയികൾക്ക് സമ്മാനദാനം നടത്തി. പി.കെ. അബ്ദുറഹ്മാൻ, സി. ഖൈറുന്നിസാബി, വി.ടി. ഐശ്വര്യ, പി. നൂറുൽഫിദ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.