കൂടരഞ്ഞി കൽപിനിയിൽ ഉരുൾപൊട്ടി വീടുതകർന്ന് പിതാവും മകനും മരിച്ചു

* കുടുംബത്തിലെ നാലു പേർക്ക് പരിക്ക് തിരുവമ്പാടി (കോഴിക്കോട്): കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ കൽപിനിയിൽ ഉരുൾപൊട്ടലിൽ വീടുതകർന്ന് പിതാവും മകനും മരിച്ചു. കൽപിനി മ്ലാവ്കണ്ടം തയ്യിൽതൊടി പ്രകാശൻ (45 ), മകൻ പ്രബിൻ പ്രകാശ് (10) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ച രണ്ടു മണിയോടെയാണ് സംഭവം. പ്രകാശ​െൻറ പിതാവ് ഗോപാലൻ, ഭാര്യ ബിന്ദു, മറ്റു മക്കളായ പ്രബിത, പ്രിയ എന്നിവർ പരിക്കുകളോടെ രക്ഷപ്പെട്ടു. ഇവരെ ഓമശ്ശേരി ശാന്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടം നടന്ന ഉടൻ അയൽവാസികൾ നടത്തിയ രക്ഷാപ്രവർത്തനത്തിലാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. പ്രബിൻ പ്രകാശിനെ തിരുവമ്പാടി ലിസ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു. മുക്കം മണാശ്ശേരി കെ.എം.സി.ടി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിെക്കയാണ് പ്രകാശൻ മരിച്ചത്. അപകടത്തിൽ ഭാഗികമായി തകർന്ന ഇവരുടെ വീട് പിന്നീടുണ്ടായ ശക്തമായ മലവെള്ളപ്പാച്ചിലിൽ പൂർണമായി തകർന്നു. സമീപത്തെ സണ്ണി കൊറ്റൂലി​െൻറ വീടും തകർന്നു. ഈ കുടുംബം നേരത്തേ മാറിയതിനാൽ രക്ഷപ്പെട്ടു. പ്രബിൻ പ്രകാശ് കൂടരഞ്ഞി സ​െൻറ് സെബാസ്റ്റ്യൻസ് സ്കൂളിൽ അഞ്ചാം ക്ലാസ് വിദ്യാർഥിയാണ്. മൃതദേഹങ്ങൾ കൂടരഞ്ഞി സ​െൻറ് സെബാസ്റ്റ്യൻസ് സ്കൂളിൽ പൊതുദർശനത്തിന് വെച്ചശേഷം വൈകീട്ട് ആറോടെ സംസ്കരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.