ഇടം തേടി ബോട്ടുകൾ

ബേപ്പൂർ: ചാലിയാറിലെ ജലവിതാനം ഉയരുകയും കുത്തൊഴുക്ക് ശക്തമാകുകയും ചെയ്തതോടെ ബോട്ടുടമകളും മത്സ്യത്തൊഴിലാളികളും ആശങ്കയിൽ. കാലാവസ്ഥയിലുണ്ടായ പെട്ടെന്നുള്ള മാറ്റം കണക്കിലെടുത്ത് മിക്ക ബോട്ടുകളും മീൻപിടിത്തം അവസാനിപ്പിച്ച് കരയിലേക്ക് തിരിച്ചെത്തിയെങ്കിലും സുരക്ഷിതമായി കെട്ടിയിടാനുള്ള ഇടംതേടി പരക്കം പായുകയാണ്. ബുധനാഴ്ച നിരവധി തവണ കെട്ടിയിട്ട വടം പൊട്ടി ബോട്ടുകൾ ഒഴുകിപ്പോയെങ്കിലും മത്സ്യത്തൊഴിലാളികളുടെ കഠിനപ്രയത്നത്താൽ രക്ഷപ്പെടുത്തുകയായിരുന്നു. കുത്തൊഴുക്ക് ശക്തമായി തുടരുന്നതിനാൽ ഫിഷിങ് ഹാർബറിൽ മുഴുവൻ ബോട്ടുകളും കെട്ടിയിടുന്നത് സുരക്ഷിതമല്ലെന്ന് മനസ്സിലാക്കി കരുവൻതിരുത്തി ഭാഗത്തേക്കും മാറ്റിക്കെട്ടിയിട്ടുണ്ട്. ബേപ്പൂർ സ്വദേശി നൗഫലി​െൻറ ഉടമസ്ഥതയിലുള്ള നാവിഗേറ്റർ എന്ന ബോട്ട് വടം പൊട്ടി ഒഴുകിപ്പോയി. പഴയ കപ്പൽ പൊളിശാലക്ക് സമീപം നദീമുഖത്ത് ഇടിച്ചുനിന്ന ബോട്ടിനെ തൊഴിലാളികൾ രക്ഷപ്പെടുത്തി. പ്രൊപ്പല്ലർ ഷാഫ്റ്റിൽ കുടുങ്ങിയ കയർ ബോട്ടി​െൻറ നിയന്ത്രണം നഷ്ടപ്പെടുത്തി. പിന്നീട് മുങ്ങൽ വിദഗ്ധരെത്തി കുരുങ്ങിപ്പോയ കയർ അഴിച്ചുമാറ്റിയാണ് സുരക്ഷിതമാക്കി നിർത്തിയത്. ബേപ്പൂർ തുറമുഖ വാർഫിലും ബോട്ടുകൾ കെട്ടി നിർത്തിയിട്ടുണ്ട്. എന്നാലും ചാലിയാറി​െൻറ അതിശക്തമായ കുത്തൊഴുക്കിനാൽ ആശങ്കയിലാണ് ബോട്ടുടമകൾ. ഒഴുക്ക് വല ഉപയോഗിച്ച് മീൻ പിടിക്കുന്ന ബോട്ടുകളും ചെറുവള്ളങ്ങളും കരയിലേക്ക് കയറ്റി െവച്ചിരിക്കുകയാണ്. പടം. CHALIYAR1,2 മീൻപിടിത്തം മതിയാക്കി ഹാർബറിലേക്ക് തിരിച്ചുവരുന്ന ബോട്ടുകൾ പുലിമുട്ടിന് സമീപമുള്ള അഴിമുഖത്തുനിന്ന് മുന്നോട്ട് നീങ്ങാനാവാതെ കുടുങ്ങിയ നിലയിൽ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.