ഉരുൾപൊട്ടൽ, വെള്ളപ്പൊക്കം; അതി ജാഗ്രത

കോഴിക്കോട്: കനത്ത മഴയിൽ വ്യാപകമായി മണ്ണിടിച്ചിൽ ഉള്ളതിനാൽ വയനാട് ചുരത്തിലും മലയോര റോഡുകളിലും വാഹന ഗതാഗതം പരിമിതപ്പെടുത്തുമെന്ന് ജില്ല കലക്ടർ അറിയിച്ചു. മലയിടിച്ചിലിൽ തകർന്ന കക്കയം -തലയാട് റോഡിൽ വാഹനഗതാഗതം കർശനമായി നിയന്ത്രിക്കും. കടൽ പ്രക്ഷുബ്ധമായതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്. പോയിട്ടുള്ളവർ ഉടൻ തിരിച്ചുവരണം. കക്കയം ഡാമിൽ നിന്ന് ആറ് അടി വരെ വെള്ളം തുറന്നുവിടാൻ സാധ്യതയുള്ളതിനാൽ കുറ്റ്യാടി പുഴയുടെ തീരങ്ങളിൽ താമസിക്കുന്നവരും പരിസരവാസികളും അതി ജാഗ്രത പാലിക്കണമെന്ന് കലക്ടർ അറിയിച്ചു. ചക്കിട്ടപാറ, കൂരാച്ചുണ്ട്, ചെങ്ങരോത്ത്, കുറ്റ്യാടി പഞ്ചായത്തുകളിൽ അതി ജാഗ്രത പാലിക്കണം. ജില്ലയിൽ 24 മണിക്കൂർ കൺേട്രാൾ റൂമുകൾ പ്രവർത്തിക്കുന്നുണ്ട്. ഫോൺ: കലക്ടറേറ്റ് -0495-2371002, കോഴിക്കോട് -0495-2372966, താമരശ്ശേരി -0495-2223088, കൊയിലാണ്ടി -0496-2620235, വടകര -0496-2522361 ശ്രദ്ധിക്കുക, ദുരന്ത ചിത്രമാകാതിരിക്കുക ദുരന്തബാധിത മേഖലയിൽ ടൂറിസ്റ്റുകൾ യാത്ര ഒഴിവാക്കണം. ഉരുൾപൊട്ടൽ സാധ്യതയുള്ളതിനാൽ രാത്രി ഏഴു മുതൽ രാവിലെ ഏഴു വരെ മലയോര യാത്ര ഒഴിവാക്കുക. അപകട സാധ്യതയുള്ള ഇടങ്ങളിലുള്ളവർ സ്ഥലത്തെ വില്ലേജ് ഓഫിസറെ വിവരമറിയിച്ച് മാറിത്താമസിക്കണം. ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ പുഴകളിലും ചാലുകളിലും വെള്ളക്കെട്ടിലും മഴയത്ത് ഇറങ്ങാതിരിക്കുക. പുഴയോരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. മലയോരത്ത് റോഡുകൾക്ക് കുറുകെ ഉള്ള ചെറിയ ചാലുകളിലൂടെ മലവെള്ളപ്പാച്ചിലും ഉരുൾപൊട്ടലും ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ അവയുടെ അരികിൽ നിൽക്കാനോ വാഹനങ്ങൾ നിർത്താനോ പാടില്ല. മരങ്ങൾക്കു താഴെ വാഹനം പാർക്ക് ചെയ്യാതിരിക്കുക കുട്ടികൾ വെള്ളക്കെട്ടിലും കുളത്തിലും ചിറകളിലും പുഴകളിലും കുളിക്കുന്നത് ഒഴിവാക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കണം. പരിശീലനം സിദ്ധിച്ച സന്നദ്ധ പ്രവർത്തകർ അല്ലാതെയുള്ളവർ ദുരന്ത മേഖലകളിൽ പോകരുത്. ബീച്ചുകളിൽ സന്ദർശനം ഒഴിവാക്കുക. ഒരു കാരണവശാലും കടലിൽ ഇറങ്ങാൻ പാടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.