കാലവർഷം: ജില്ലയിൽ മരണം 22

കോഴിക്കോട്: ജില്ലയിൽ കനത്ത മഴയിൽ ഇതുവരെ മരണം 22 ആയതായാണ് ഒൗദ്യോഗിക കണക്ക്. കോഴിക്കോട് -രണ്ട്, താമരശ്ശേരി -15, വടകര -മൂന്ന്, കൊയിലാണ്ടി -രണ്ട് എന്നിങ്ങനെയാണ് മരണം റിപ്പോർട്ട് ചെയ്തത്. കാലവർഷത്തിൽ കട്ടിപ്പാറ കരിഞ്ചോലമലയിൽ ഉരുൾപൊട്ടലിൽ 14 പേർ മരിച്ചത് ഉൾപ്പെടെയാണിത്. ജില്ലയിൽ ചൊവ്വാഴ്ച ലഭിച്ചത് 86 മി.ലിറ്റർ മഴയാണ്. 10 ക്യാമ്പുകളിൽ 267 കുടുംബങ്ങളിൽ നിന്നായി 810 പേരാണുള്ളത്. കനത്തമഴയിലും കാറ്റിലും 89 വീടുകൾക്ക് പൂർണമായും 2552 വീടുകൾ ഭാഗികമായും തകർന്നു. താമരശ്ശേരി താലൂക്കിൽ കട്ടിപ്പാറ വെട്ടിയൊഴിഞ്ഞതോട്ടം ൈപ്രമറി ഹെൽത്ത് സ​െൻറർ, ക്വാറി അംഗൻവാടി, സ​െൻറ് ജോസഫ് എ.യു.പി.എസ് മൈലള്ളാംപാറ എന്നിവിടങ്ങളിലായി 244 കുടുംബങ്ങളിൽനിന്നായി 734 പേരും വടകര താലൂക്കിലെ കുരുടൻകടവ് അംഗൻവാടി, വിലങ്ങാട് അടുപ്പിൽ കോളനി വായനശാല, മരുതോങ്കര നെല്ലിക്കുന്ന് കേന്ദ്രം എന്നിവിടങ്ങളിലായി 22പേരും കൊയിലാണ്ടി താലൂക്കിൽ ചക്കിട്ടപാറ മുതുകാട് ഗവ. എൽ.പി സ്കൂളിൽ അഞ്ച് കുടുംബങ്ങളിൽനിന്നായി 16 പേരും മലയങ്ങാട് അംഗൻവാടിയിൽ ഏഴ് കുടുംബങ്ങളിൽനിന്ന് 23 പേരുമാണ് താമസിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.