ബി.ടെക് സർക്കാർ ​േക്വാട്ട സ്​പോട്ട് അഡ്മിഷൻ ഇന്ന്​

കൊല്ലം: ജെ.സി.ഐ തിരൂർ ചാപ്റ്ററി​െൻറയും എം.ജി.എം ഗ്രൂപ് ഓഫ് ഇൻസ്റ്റിറ്റ്യൂഷ​െൻറയും സംയുക്ത ആഭിമുഖ്യത്തിലുള്ള ബി.ടെക് സ്പോട്ട് അഡ്മിഷൻ ബുധനാഴ്ച നടക്കും. മലപ്പുറം, കോഴിക്കോട്, പാലക്കാട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ വിദ്യാർഥികൾക്കായി രാവിലെ 10.30ന് തിരൂർ പൂക്കയിൽ എ.പി.ജെ. അബ്ദുൽ കലാം കോളജിലാണ് സ്പോട്ട് അഡ്മിഷൻ. എൻട്രൻസ് ക്വാളിഫൈഡ് ആയിട്ടുള്ള വിദ്യാർഥികൾക്ക് 8500 രൂപ വാർഷിക ഫീസിലും എൻട്രൻസ് ക്വാളിഫൈഡ് ആകാത്തവർക്ക് 8500 രൂപ സെമസ്റ്റർ ഫീസിലുമാണ് പ്രവേശനം. താൽപര്യമുള്ളവർ രക്ഷിതാക്കളോടൊപ്പം സർട്ടിഫിക്കറ്റുകളുമായി എത്തണം. ഫോൺ 7902993111, 7902994111. സീറ്റ് ഒഴിവ് കോഴിക്കോട്: കുറ്റിപ്പുറം കെ.എം.സി.ടി പോളിടെക്നിക് കോളജിൽ സിവിൽ എൻജിനീയറിങ് വിഭാഗത്തിൽ മെറിറ്റ് സീറ്റൊഴിവ്. ആഗസ്റ്റ് 15, 16 തീയതികളിൽ സർട്ടിഫിക്കറ്റുകൾ സഹിതം എത്തണം. ഫോൺ: 0494 2103031, 9544 537772.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.