കഞ്ചാവ്​ കേസ്​: പ്രതിക്ക്​ എട്ടുവർഷം കഠിന തടവ്​

കോഴിക്കോട്: കഞ്ചാവ് കേസിലെ പ്രതിക്ക് എട്ടുവർഷം കഠിന തടവും 40,000 രൂപ പിഴയും. കർണാടക വീരാജ്പേട്ട സ്വദേശി പളിക്കൽ ബഷീറിനെയാണ് (36) വടകരയിലെ മയക്കുമരുന്ന് കേസുകൾക്കായുള്ള പ്രത്യേക കോടതി ശിക്ഷിച്ചത്. 2015 ഒക്ടോബർ 18ന് കോഴിക്കോട് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനടുത്തുെവച്ച് ഇയാളെ 11 കിലോ കഞ്ചാവ് സഹിതം നടക്കാവ് പൊലീസ് അറസ്റ്റ് െചയ്യുകയായിരുന്നു. അന്നത്തെ നടക്കാവ് സി.െഎ പ്രകാശ് പടന്നയിലാണ് കേസ് അന്വേഷിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.