രാജ്യത്ത്​ നടക്കുന്നത്​ 'മോദാനി' മോഡൽ വികസനം -വിജു കൃഷ്​ണൻ

കോഴിക്കോട്: സംഘ്പരിവാർ പ്രചരിപ്പിക്കുംപോെല ഗുജറാത്ത് മോഡലല്ല, മോദിയും അദാനിയും ചേർന്നുള്ള 'മോദാനി' മോഡൽ വികസനമാണ് രാജ്യത്ത് നടക്കുന്നതെന്ന് അഖിലേന്ത്യ കിസാൻ സഭ ജോയൻറ് സെക്രട്ടറി വിജു കൃഷ്ണൻ. കോഴിക്കോട്ട് നടന്ന ഫെസ്റ്റിവൽ ഒാഫ് ഡെമോക്രസിയിൽ 'കോർപറേറ്റ് ഫാഷിസവും ചെറുത്തുനിൽപുകളും' എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കർഷകാനുകൂല്യം നിഷേധിക്കുക, കോർപറേറ്റുകൾക്കുവേണ്ടി കർഷകെര കുടിയൊഴിപ്പിക്കുക തുടങ്ങി കർഷക വിരുദ്ധ നയങ്ങളാണ് ബി.ജെ.പി സർക്കാർ സ്വീകരിക്കുന്നത്. തെരഞ്ഞെടുപ്പ് സമയത്ത് നൽകിയ ഒരു വാഗ്ദാനം പോലും സർക്കാർ പാലിച്ചിട്ടില്ല. നാലുവർഷത്തിനിടെ 40ലേറെ ആൾക്കൂട്ട െകാലകളാണ് രാജ്യത്തുണ്ടായത്. ഇത്തരം െകാലകളിലൂടെ ഫാഷിസ്റ്റ് ശക്തികൾ മുന്നോട്ടുെവക്കുന്ന സന്ദേശം തിരിച്ചറിയണം. സംഘ്പരിവാർ ശക്തികൾ ദലിതർക്കും ആദിവാസികൾക്കും മാത്രമല്ല ഭരണഘടനക്കുപോലും എതിരായ നിലപാടുകളാണ് കൈക്കൊള്ളുന്നെതന്നും അദ്ദേഹം പറഞ്ഞു. യു. ഹേമന്ത്കുമാർ അധ്യക്ഷതവഹിച്ചു. എം.ജെ. ശ്രീചിത്രനും റഫീഖ് ഇബ്രാഹീമും പ്രഭാഷണം നടത്തി. മേലടി നാരായണൻ സ്വാഗതവും പ്രകാശൻ ചേവായൂർ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.