കൂത്താളിയിൽ 16 കുടുംബങ്ങളും ചങ്ങരോത്ത് 12 കുടുംബങ്ങളും വീടൊഴിഞ്ഞു

പേരാമ്പ്ര: വെള്ളം കയറിയതിനെ തുടർന്ന് കൂത്താളി പഞ്ചായത്തിൽ 16 കുടുംബങ്ങളും ചങ്ങരോത്ത് പഞ്ചായത്തിൽ 12 കുടുംബങ്ങളും വീട് വിട്ടു. കൂത്താളിയിലെ കിഴക്കൻ പേരാമ്പ്ര ഇബ്രാഹിംകുട്ടിക്കുന്നുമ്മൽ, മൊയ്തു കലയാട്ട് പുറത്ത് എന്നിവരുടെ വീട്ടിലാണ് വെള്ളം കയറിയത്. കൊരട്ടിയിലെ അഞ്ചു വീട്ടുകാരേയും മണ്ണിടിച്ചിൽ ഭീഷണിയെ തുടർന്ന് ഏരൻ തോട്ടത്തിൽ ഒമ്പത് കുടുംബങ്ങളെയും ബന്ധുവീടുകളിലേക്ക് മാറ്റി. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.പി. അസൻകുട്ടി, വില്ലേജ് ഓഫിസർ മൊയ്തീൻ, വാർഡ് അംഗങ്ങളായ പി.എം. ബിന്ദു, ഷിജു പുല്യാട്ട് എന്നിവർ സ്ഥലം സന്ദർശിച്ചു. ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ ചവറം മൂഴിയിൽ പുഴ കരകവിഞ്ഞതിനെ തുടർന്ന് അഞ്ച് കുടുംബങ്ങളെ പടത്ത് കടവ് ഹോമി ഫാമിലി സ്കൂളിലേക്ക് മാറ്റി. പുറവൂര് നാല് വീട്ടുകാരേയും കല്ലൂർ സ്റ്റേഡിയത്തിനു സമീപം മൂന്ന് വീട്ടുകാരേയും ബന്ധുവീടുകളിലേക്ക് മാറ്റി. പ്രസിഡൻറ് ശൈലജ ചെറുവോട്ട്, വൈസ് പ്രസിഡൻറ് മൂസ കോത്തമ്പ്ര, സ്പെഷൽ വില്ലേജ് ഒാഫിസർമാരായ രാജേഷ്, അനന്ദൻ, അംഗങ്ങളായ കെ.പി. ജയേഷ്, എൻ.എസ്. നിധീഷ് എന്നിവർ സ്ഥലം സന്ദർശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.