സ്വാതന്ത്ര്യദിന പരേഡ്: മന്ത്രി ടി.പി. രാമകൃഷ്ണൻ അഭിവാദ്യം സ്വീകരിക്കും

കോഴിക്കോട്: എഴുപത്തിരണ്ടാമത് സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകൾ ജില്ലയിൽ വിപുല പരിപാടികളോടെ നടക്കും. വെസ്റ്റ്ഹിൽ ക്യാപ്റ്റൻ വിക്രം മൈതാനിയിൽ ബുധനാഴ്ച രാവിലെ എട്ടിന് ചടങ്ങ് ആരംഭിക്കും. 8.30ന് പരേഡിൽ തൊഴിൽ-എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ ദേശീയ പതാകയുയർത്തും. കോഴിക്കോട് സിറ്റി പൊലീസ് ഇൻസ്പെക്ടർ ശിവപ്രസാദാണ് പരേഡ് കമാൻഡർ. സിറ്റി ഹെഡ്ക്വാർട്ടേഴ്സ് എസ്.ഐ പ്രദീപ് കുമാർ സെക്കൻഡ് കമാൻഡർ. പൊലീസ്, സായുധസേന, റൂറൽ, സിറ്റി പൊലീസ്, ലോക്കൽ പൊലീസ്, വനിത പൊലീസ്, ഫയർ ആൻഡ് റസ്ക്യൂ, എക്സൈസ്, ഫോറസ്റ്റ്, എൻ.സി.സി സീനിയർ ബോയ്സ്, സീനിയർ ഗേൾസ്, എൻ.സി.സി ജൂനിയർ ബോയ്സ്, ടെക്നിക്കൽ ഗേൾസ്, ജൂനിയർ റെഡ് േക്രാസ്, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്, സ്റ്റുഡൻറ് പൊലീസ് കാഡറ്റ് എന്നിവയുടെ പ്ലാറ്റൂണുകൾ, കേന്ദ്രീയ വിദ്യാലയ, സ​െൻറ് ജോസഫ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂൾ ബാൻഡ് സംഘം എന്നിവ പരേഡിൽ അണിനിരക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.