നായാടംപൊയിലിൽ ഉരുൾപൊട്ടി മലവെള്ളപ്പാച്ചിൽ

തിരുവമ്പാടി: കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ കക്കാടംപൊയിൽ നായാടംപൊയിലിൽ ഉരുൾപൊട്ടി. മലവെള്ളപ്പാച്ചിലിൽ വൻകിട പന്നിഫാമിന് കേടുപാട് പറ്റി. 200ഓളം പന്നികളെ ഫാമിൽനിന്ന് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. കഴിഞ്ഞ ദിവസമുണ്ടായ ഉരുൾപൊട്ടലി​െൻറ വിവരങ്ങൾ ചൊവ്വാഴ്ചയാണ് പുറത്തുവന്നത്. ഉരുൾപൊട്ടിയതി​െൻറ അടുത്തുള്ള അംഗൻവാടിയുടെ പ്രവർത്തനം സുരക്ഷിത സ്ഥലത്തേക്ക് മാറ്റാൻ കൂടരഞ്ഞി വില്ലേജ് ഓഫിസർ നിർദേശം നൽകി. ആറടിയോളം പൊക്കത്തിൽ മണ്ണും കല്ലും ഒലിച്ചെത്തുകയായിരുന്നു. സമീപത്തെ കൃഷിയിടങ്ങളിലും നാശമുണ്ടായി. മലവെള്ളപ്പാച്ചിലിൽ കക്കാടംപൊയിൽ-നായാടംപൊയിൽ റോഡും തകർന്നിട്ടുണ്ട്. അഗസ്റ്റിൻ വള്ളിയിൽ, ടോമി കുഴിപ്പള്ളി എന്നിവരുടേതാണ് നാശമുണ്ടായ പന്നിഫാം. ഉരുൾപൊട്ടലുണ്ടായ സ്ഥലം കൂടരഞ്ഞി വില്ലേജ് ഓഫിസർ യു. രാമചന്ദ്രൻ സന്ദർശിച്ചു. കനത്ത മഴയും കാറ്റും മൂലം കക്കാടംപൊയിൽ മേഖലയിലെ ജനങ്ങൾ ആശങ്കയിലാണ്. കക്കാടംപൊയിലിലെ പി.വി. അൻവർ എം.എൽ.എയുടെ വാട്ടർ തീം പാർക്കി​െൻറ അഞ്ചു കി.മീ. അകലെയാണ് നായാടംപൊയിൽ ഉരുൾപൊട്ടലുണ്ടായത്. കോഴിക്കോട്- മലപ്പുറം ജില്ലാതിർത്തിയാണ് നായാടംപൊയിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.