ഗണിത ശിൽപശാല സംഘടിപ്പിച്ചു

മുക്കം: പൂവാറൻതോട് ഗവ. എൽ.പി സ്കൂൾ ഗണിത ക്ലബി​െൻറ നേതൃത്വത്തിൽ 'ഗണിതം ലളിതം മധുരം' പദ്ധതിയുടെ ഭാഗമായി ശിൽപശാല സംഘടിപ്പിച്ചു. രക്ഷാകർതൃസമിതിയുടെ നേതൃത്വത്തിലായിരുന്നു ശിൽപശാല. ഗണിതത്തിൽ താൽപര്യമുളവാക്കാനും വിവിധ കളികളിലൂടെ ഗണിതക്രിയകൾ അനായാസം പഠിച്ചെടുക്കാനും സഹായകരമാകുന്ന പഠനോപകരണങ്ങൾ ശിൽപശാലയിൽ അണിനിരത്തി. പഠനോപകരണ നിർമാണ പരിശീലന ക്ലാസിന് ഷാജി കരോറ നേതൃത്വം നൽകി. പി.ടി.എ പ്രസിഡൻറ് ജെയ്സൺ ഫിലിപ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് ടി.പി. സുരേഷ് അധ്യക്ഷത വഹിച്ചു. ജിസ്ന അഗസ്റ്റിൻ, ശിഖ ദാസ്, നിഷ വാവോലിക്കൽ, ആർ. സീമ, ക്ലിൻസി എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ ഷാഫി കോട്ടയിൽ സ്വാഗതവും രാജ് ലാൽ തോട്ടുവാൽ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.