'കെ.എസ്​.ഇ.ബി നഷ്​ടപരിഹാരം നൽകണം'

പടിഞ്ഞാറത്തറ: ബാണാസുര സാഗർ ഡാം തുറന്നതിനെ തുടർന്നുണ്ടായ നഷ്ടങ്ങൾക്ക് കെ.എസ്.ഇ.ബി നഷ്ടപരിഹാരം നൽകണമെന്ന് െഎ.എൻ.ടി.യു.സി പടിഞ്ഞാറത്തറ മണ്ഡലം കമ്മിറ്റി ആവശ്യെപ്പട്ടു. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ച പ്രകൃതിക്ഷോഭത്തി​െൻറ പേരിൽ കെട്ടിവെക്കരുതെന്ന് യോഗം അഭിപ്രായപ്പെട്ടു. ജില്ല സെക്രട്ടറി പി.എം. ജോസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് ഡേവിഡ് ജോസഫ് അധ്യക്ഷത വഹിച്ചു. എം.പി. ജോൺ, ശ്രീധരൻ, മാത്യു, േഗാപി, ശകുന്തള, ശാന്തകുമാരി, ജോർജ്, കുഞ്ഞുമോൻ, തോമസ്, ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. മഴക്കെടുതി: സഹായവുമായി സംഘടനകൾ കൽപറ്റ: ദുരിതബാധിതർക്കായി വസ്തുക്കൾ ശേഖരിക്കാനും വിതരണം ഏകോപിപ്പിക്കാനും ജില്ല ലീഗ് ഹൗസിൽ റിലീഫ് സെൽ തുറന്നു. മുസ്ലിം ലീഗി​െൻറ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കുചേരാൻ താൽപര്യമുള്ള സംഘടനകൾക്കും വ്യക്തികൾക്കും മുസ്ലിം ലീഗ് ജില്ല സെക്രട്ടറിമാരായ യഹ്യാഖാൻ തലക്കൽ (8111953381), സി. മൊയ്തീൻകുട്ടി (9387410882), കൽപറ്റ മണ്ഡലം പ്രസിഡൻറ് റസാഖ് കൽപറ്റ(9746440127), ജില്ല ലീഗ് ഓഫിസ് (04936202620) എന്നിവരുമായി ബന്ധപ്പെടാം. കോട്ടത്തറ: പഞ്ചായത്തില്‍ എസ്.വൈ.എസ് ഫൈബര്‍ ബോട്ട് നല്‍കും. ദുരിതമനുഭവിക്കുന്ന പതിനായിരം പേര്‍ക്ക് ഭക്ഷണം, വസ്ത്രം, പുതപ്പ്, താര്‍പ്പായ, വീട്ടുപകരണങ്ങള്‍ എന്നിവ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ നല്‍കും. വെണ്ണിയോട് നടന്ന യോഗം സ്‌റ്റേറ്റ് സെക്രട്ടറി അബ്ദുല്‍ ഹകീം അസ്ഹരി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് കെ.എസ്. മുഹമ്മദ് സഖാഫി അധ്യക്ഷത വഹിച്ചു. മാനന്തവാടി: തൃശ്ശിലേരി വില്ലേജ് പരിധിയിലെ പാൽവെളിച്ചം, കക്കേരി, പുതിയൂർ മേഖലയിലുള്ളവർക്കുള്ള കമ്പിളി, പായ തുടങ്ങിയവ ലയൺസ് ക്ലബ് വില്ലേജിൽ എത്തിച്ചു. ക്ലബ് പ്രസിഡൻറ് പ്രജിത്ത് കെ. കരായ് വില്ലേജ് ഓഫിസർ ജോബിക്ക് കൈമാറി. കെ.എം. ജോർജ്, യൂസഫ് അറോമ, പി.യു. ജോൺസൺ, അശോകൻ ഒഴക്കോടി, രഞ്ജിത്ത്, അഗസ്റ്റ്യൻ, സുനിൽ എന്നിവർ സംസാരിച്ചു. ചെറുക്കാട്ടൂർ: മഴക്കെടുതി അനുഭവിക്കുന്ന കുടുംബങ്ങൾക്ക് മാനന്തവാടി രൂപത ചെറുകാട്ടൂർ എ.കെ.സി.സിയുടെ നേതൃത്വത്തിൽ ഭക്ഷണകിറ്റുകൾ നൽകി. ഇടവക വികാരി ഫാ. ജോർജ് കിഴക്കുംപുറം ഉദ്ഘാടനം ചെയ്തു. നിതിൻ പാലക്കാട്, സണ്ണി ചെറുക്കാട്ട്, ജോർജ് ഉൗരാശ്ശേരി, മാർട്ടിൻ കുഴിമുള്ളിൽ, ഇ.െജ. സെബാസ്റ്റ്യൻ, റോയി ചെറുകാട്ട്, ടോമി വെട്ടിക്കാമറ്റം, ജോസ് നിലമ്പനാട്ട്, ജയൻ േപാൾ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.