കോഴിക്കോട്: കുത്തിയൊലിച്ചെത്തിയ പ്രളയത്തിൽ സ്വരുക്കൂട്ടിവെച്ചതെല്ലാം ഒലിച്ചുപോയതിെൻറ തീരാവേദനയിൽ ദുരിതംപേറുന്നവർക്ക് സ്നേഹത്തിെൻറ കൈത്താങ്ങുമായി ജില്ല ഭരണകൂടവും. മഴവെള്ളപ്പാച്ചിലിൽ ജീവൻമാത്രം തിരിച്ചുകിട്ടിയ ആയിരക്കണക്കിന് ആളുകളിന്ന് വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലാണ് അന്തിയുറങ്ങുന്നത്. വെയിലും മഴയുമെറ്റ് കെട്ടിയുയർത്തിയ കൂരകൾ നിമിഷനേരംകൊണ്ട് കൺമുന്നിൽനിന്ന് ഒലിച്ചുപോകുകയായിരുന്നു. ഉടുത്തുമാറാൻ ഒരുതുണ്ട് വസ്‌ത്രംപോലും ഇന്നവരുടെ കൈകളിലില്ല. വെള്ളത്തിെൻറ ഇരമ്പൽകേട്ട് ദുരന്തമുഖത്തുനിന്ന് ഓടിക്കയറിയവർ നിരവധിയാണ് സമീപ ജില്ലകളിൽ. ഇവരുടെ പ്രയാസങ്ങളും ദുഃഖങ്ങളും മനസ്സിലാക്കിയാണ് ജില്ല ഭരണകൂടം സഹായങ്ങളുമായി മുന്നിട്ടിറങ്ങിയിരിക്കുന്നത്. അതിനായി ദുരിതബാധിത മേഖലകളിൽ ആവശ്യമുള്ള കുടിവെള്ളം, ഭക്ഷ്യധാന്യങ്ങൾ, പുതപ്പ്, പുസ്‌തകങ്ങൾ, പാത്രങ്ങൾ, സാനിറ്ററി നാപ്‌കിൻസ്, മറ്റുഅവശ്യസാധനങ്ങൾ എന്നിവ മാനാഞ്ചിറയിലുള്ള ഡി.ടി.പി.സി ഓഫിസിൽ ജില്ല ഭരണകൂടം ഒരുക്കിയ പ്രത്യേക കൗണ്ടറിൽ ഏൽപിക്കാം. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ജില്ല കലക്ടറുടെ 'ഡിസാസ്റ്റർ റിലീഫ് ഫണ്ട്' എന്ന പേരിൽ പാളയം യൂനിയൻ ബാങ്ക് ശാഖയിൽ അക്കൗണ്ടും ആരംഭിച്ചിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 370402010021140. ഐ.എഫ്.എസ്.സി കോഡ്:UBIN0537047. ഫോൺ: 9847736000, 9961762440.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.