ഉരുൾപൊട്ടലിൽ തകർന്ന വീടുകൾ പുനർനിർമിക്കും

കോഴിക്കോട്: ഉരുൾപൊട്ടലിൽ തകർന്ന വീടുകൾ പുനർനിർമിക്കുന്നതിന് നടപടികൾ ത്വരിതപ്പെടുത്താൻ ജോർജ് എം. തോമസ് എം.എൽ.എയുടെ അധ്യക്ഷതയിൽ കണ്ണപ്പൻകുണ്ടിൽ ചേർന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിൽ തീരുമാനിച്ചു. താറുമാറായ വൈദ്യുതി ബന്ധം ബുധനാഴ്ചയോടെ പുനഃസ്ഥാപിക്കും. മലിനമായ കിണറുകൾ പമ്പ്സെറ്റുകൾ ഉപയോഗിച്ച് ഗ്രാമപഞ്ചായത്ത് അധികൃതർ ശുചീകരിക്കും. ക്ലോറിനേഷൻ നടത്തുന്നതിന് ആരോഗ്യവകുപ്പിനെ ചുമതലപ്പെടുത്തി. ക്യാമ്പിൽനിന്ന് വീടുകളിലേക്ക് മടങ്ങാൻ കഴിയാത്തവർക്ക് വാടക വീടുകൾ ഏർപ്പെടുത്തുന്നതിന് റവന്യൂ-ഗ്രാമ പഞ്ചായത്ത് അധികൃതരെ ചുമതലപ്പെടുത്തുകയും ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.