പ്രീ മാരിറ്റൽ കൗൺസലിങ്​ സെൻറർ സംസ്​ഥാനതല ഉദ്​ഘാടനം 18ന്​ കോഴിക്കോട്ട്​

കോഴിക്കോട്: ന്യൂനപക്ഷ ഡയറക്ടറേറ്റ് 14 ജില്ലകളിലായി ആരംഭിക്കുന്ന 66 പ്രീ മാരിറ്റൽ കൗൺസലിങ് സ​െൻററുകളുടെ സംസ്ഥാന തല ഉദ്ഘാടനം കോഴിക്കോട് ജെ.ഡി.ടിയിൽ ഇൗമാസം 18ന് വൈകുന്നേരം മൂന്ന് മണിക്ക് മന്ത്രി ഡോ. കെ.ടി. ജലീൽ നിർവഹിക്കും. വർധിച്ചുവരുന്ന വിവാഹമോചനങ്ങൾ, വിവാഹ ജീവിതവുമായി ബന്ധപ്പെട്ട് ഏറിവരുന്ന മറ്റു പ്രശ്നങ്ങൾ എന്നിവയുടെ പശ്ചാത്തലത്തിലാണ് ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റ് വിവാഹപൂർവ കൗൺസലിങ് സ​െൻററുകൾ തുടങ്ങുന്നത്. കാലിക്കറ്റ് യൂനിവേഴ്സിറ്റി സോഷ്യോളജി വിഭാഗവും തിരുവനന്തപുരം ലയോള കോളജ് സൈക്കോളജി വിഭാഗവും ചേർന്ന് തയാറാക്കിയ സിലബസും മൊഡ്യൂളുമനുസരിച്ചാണ് ക്ലാസുകൾ നടക്കുക. നാലു ദിവസത്തെ ക്ലാസുകളാണ് തെരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ നൽകുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.