കോടഞ്ചേരി: കൊല്ലത്തുണ്ടായ അപകടത്തിൽ കെ.എസ്.ആർ.ടി.സി കണ്ടക്ടർ ടി.പി. സുഭാഷ് മരിച്ച വാർത്ത ഞെട്ടലോെടയാണ് ജന്മനാടായ മൈക്കാവ് ഗ്രാമം ശ്രവിച്ചത്. ദൃശ്യ മാധ്യമങ്ങളിൽ വാർത്തയെത്തിയതോടെ ഗ്രാമവാസികൾ മൈക്കാവ് ചുണ്ടക്കുന്നിലെ തറവാട് വീട്ടിലേക്ക് ഓടിയെത്തുകയായിരുന്നു. നാട്ടുകാരോടും സഹപ്രവർത്തകരോടും ബസിലെ യാത്രക്കാരോടും സൗഹാർദപരമായ പെരുമാറ്റവും സദാ പുഞ്ചിരിക്കുന്ന മുഖവും സുഭാഷിനെ ഏവർക്കും പ്രിയങ്കരനാക്കി. ചുണ്ടക്കുന്ന് തെക്കെപുത്തൻപുരയിൽ വേലു-സുഭാഷിണി ദമ്പതികളുടെ മകനായ സുഭാഷ് എട്ടു വർഷം മുമ്പാണ് കെ.എസ്.ആർ.ടി.സിയിൽ ജോലിയിൽ പ്രവേശിച്ചത്. ആറു വർഷം ദീർഘദൂര ബസുകളിൽ ജോലി ചെയ്തു. താമരശ്ശേരി ഡിപ്പോയിലെത്തിയിട്ട് മൂന്നു വർഷമായി. കാലിക്കറ്റ് പ്രസ്ക്ലബിൽനിന്ന് ജേണലിസം ഡിപ്ലോമ നേടിയ സുഭാഷ് മൂന്നുവർഷത്തോളം സിറാജ് പത്രത്തിൽ സബ് എഡിറ്ററായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.