റിസോർട്ടുകൾ അടച്ചുപൂട്ടൽ: മസിനഗുഡിയിൽ മൂന്നുദിവസം ഹർത്താൽ

മസിനഗുഡി (തമിഴ്നാട്): നീലഗിരിയിൽ ആനത്താരയിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നതി​െൻറ ഭാഗമായി അനധികൃത റിസോർട്ടുകൾ അടച്ചുപൂട്ടിയതിൽ പ്രതിഷേധിച്ച് മസിനഗുഡിയിൽ മൂന്നു ദിവസത്തെ ഹർത്താൽ തുടങ്ങി. പ്രതിഷേധ യോഗവും നടന്നു. ബ്രിട്ടീഷുകാരുടെ കാലത്ത് പട്ടയം ലഭിച്ചവ ഉൾപ്പെടെ 27 റിസോർട്ടുകളാണ് പൊളിച്ചുമാറ്റാൻ സീൽ ചെയ്തത്. നഷ്ടപരിഹാരം നൽകാതെയുള്ള നടപടികളാണ് ഉണ്ടായതെന്നാണ് അഭിപ്രായം. സുപ്രീംകോടതി ഉത്തരവിനെത്തുടർന്നാണ് ജില്ല ഭരണകൂടം നടപടി സ്വീകരിച്ചത്. തുടർച്ചായി മൂന്നുദിവസം കടകൾ അടച്ചിടും. ടാക്സി വാഹനങ്ങളും ഓടില്ല. വ്യാപാരിസംഘം, ൈഡ്രവേഴ്സ് യൂനിയൻ, സമരസമിതി തുടങ്ങിയവയുടെ പ്രതിനിധികൾ പ്രതിഷേധ യോഗത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.