ജില്ലയിൽ 11 ക്യാമ്പുകളിൽ 1,028 പേർ

കോഴിക്കോട്: പേമാരി തുടരുന്ന സാഹചര്യത്തിൽ താമരശ്ശേരി താലൂക്കിൽ കൂടുതൽ ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. മഴ ശമനമില്ലാതെ തുടരുകയാണ്. തിങ്കളാഴ്ച ജില്ലയിൽ 34.4 മില്ലിമീറ്റർ മഴ ലഭിച്ചു. കോഴിക്കോട് താലൂക്കിൽ കച്ചേരിക്കുന്ന് അംഗൻവാടി, മാവൂർ സാംസ്കാരിക നിലയം എന്നിവിടങ്ങളിൽ രണ്ട് കുടുംബങ്ങളിലെ എട്ടുപേരും കൊയിലാണ്ടി താലൂക്കിൽ മുതുകാട് ജി.എൽ.പി.എസിൽ അഞ്ച് കുടുംബങ്ങളിലെ 16 പേരും വടകര താലൂക്കിൽ വിലങ്ങാട് സാംസ്കാരിക നിലയം, മരുതോങ്കര നെല്ലിക്കുന്ന് കേന്ദ്രം, കുരുടൻ കടവ് അംഗൻവാടി എന്നിവിടങ്ങളിൽ ആറു കുടുംബങ്ങളിലെ 29 പേരും താമരശ്ശേരി താലൂക്കിൽ എ.കെ.ടി.എം.എൽ.പി.എസ് മണൽവയൽ, സ​െൻറ് ജോസഫ് എ.യു.പി.എസ് മൈലള്ളാംപാറ, മുത്തപ്പൻപുഴ എൽ.പി.എസ്, കട്ടിപ്പാറ വെട്ടിയൊഴിഞ്ഞ തോട്ടം ൈപ്രമറി ഹെൽത്ത് സ​െൻറർ, ക്വാറി അംഗൻവാടി എന്നിവിടങ്ങളിൽ 293 കുടുംബങ്ങളിൽനിന്നായി 1028 പേരും താമസിക്കുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.