ബഷീർ മാസ്​റ്ററുടെ വിയോഗം: ജെ.ഡി.ടിക്ക് നഷ്​ടമായത് നിസ്വാർഥ സേവകനെ

വെള്ളിമാട്കുന്ന്: മക്കയിലെ താമസസ്ഥലത്ത് ലിഫ്റ്റ് അപകടത്തിൽ മരിച്ച കടലുണ്ടി തയ്യിൽ മുഹമ്മദ് ബഷീർ മാസ്റ്ററുടെ വിയോഗം ജെ.ഡി.ടി ഇസ്ലാമിന് കനത്ത ആഘാതമായി. അരനൂറ്റാണ്ടു കാലം ജെ.ഡി.ടി ഒാർഫനേജിലും അനുബന്ധ സ്ഥാപനങ്ങളിലും സേവനം ചെയ്ത ബഷീർ മാസ്റ്റർ ഹജ്ജ് കർമം നിർവഹിക്കാൻ സംസ്ഥാന ഹജ്ജ് കമ്മിറ്റിക്കു കീഴിലാണ് മക്കയിൽ എത്തിയത്. വാർഡനായാണ് മാസ്റ്റർ ജെ.ഡി.ടിയിൽ ജോലിയിൽ പ്രവേശിക്കുന്നത്. ഒാർഫനേജ് ഒാഫിസ് ക്ലർക്ക്, ഹൈസ്കൂൾ ഒാഫിസ് ക്ലർക്ക് എന്നീ തസ്തികകളിൽ ജോലിചെയ്ത ശേഷമാണ് എൽ.പി സ്കൂളിൽ അറബിക് അധ്യാപകനായി സേവനം ആരംഭിക്കുന്നത്. സർവിസിൽനിന്ന് വിരമിച്ചശേഷം ജെ.ഡി.ടി ഇസ്ലാം ന്യൂഹോപ് സ്കൂളിൽ ക്ലർക്കായി ജോലി നോക്കുന്നതിനിടെയാണ് ഭാര്യാസമേതം ഇൗവർഷത്തെ ഹജ്ജിന് യാത്ര തിരിക്കുന്നത്. ആദ്യകാലം മുതലേ ജെ.ഡി.ടിയിലെ അനാഥകളുടെയും അഗതികളുടെയും സംരക്ഷണത്തിൽ അദ്ദേഹം പ്രത്യേക താൽപര്യം കാണിച്ചിരുന്നു. അസൗകര്യങ്ങൾക്കിടയിലും സ്ഥാപനത്തി​െൻറയും വിദ്യാർഥികളുടെയും വളർച്ചക്കു വേണ്ടി ആത്മാർഥമായി പ്രവർത്തിക്കുന്ന ബഷീർ മാസ്റ്ററെയാണ് പൂർവവിദ്യാർഥികൾ അനുസ്മരിക്കുന്നത്. അനാഥവിദ്യാർഥികളെ സ്വയംപര്യാപ്തരാക്കാൻ വിവിധ സംരംഭങ്ങൾക്ക് അദ്ദേഹം നേതൃത്വം നൽകി. ബഷീർ മാസ്റ്ററുടെ വിയോഗത്തോടെ അന്തേവാസികൾക്ക് പ്രിയങ്കരനായ അധ്യാപകനെയും സ്ഥാപനത്തിന് നിസ്വാർഥ ജീവനക്കാരനെയുമാണ് നഷ്ടമായതെന്ന് ജെ.ഡി.ടിയിൽ ചേർന്ന അനുസ്മരണ യോഗം അഭിപ്രായപ്പെട്ടു. ചടങ്ങിൽ അഡ്മിനിസ്ട്രേറ്റിവ് ഒാഫിസർ വി. സറീന, ഇ. അബ്ദുൽ കബീർ, ഇ. അബ്ദുൽ ഗഫൂർ, കെ.ടി അബ്ദുന്നാസർ, പി. സഫറുല്ല, ടി.വി. സൈദ് മുഹമ്മദ്, പി. അഭിലാഷ് കുമാർ, ടി.എ. അബ്ദുൽ മജീദ്, റോഷിക്, നബീൽ പാലത്ത്, സുബൈർ, ഹാറൂൺ, ഷബീറ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.