ദുരന്തങ്ങള്‍ തടയുന്നതിന് സര്‍ക്കാര്‍തലത്തില്‍ മുന്‍കരുതലുണ്ടാവണം ^യു.ഡി.എഫ്

ദുരന്തങ്ങള്‍ തടയുന്നതിന് സര്‍ക്കാര്‍തലത്തില്‍ മുന്‍കരുതലുണ്ടാവണം -യു.ഡി.എഫ് ദുരന്തങ്ങള്‍ തടയുന്നതിന് സര്‍ക്കാര്‍തലത്തില്‍ മുന്‍കരുതലുണ്ടാവണം -യു.ഡി.എഫ് താമരശ്ശേരി: കനത്ത മഴയും പ്രകൃതിക്ഷോഭവും മൂലം മലയോരമേഖലയിലെ ജനജീവിതം ദുസ്സഹമാക്കിയ സാഹചര്യത്തില്‍ ജനങ്ങളുടെ ആശങ്കയകറ്റാനും ദുരന്തങ്ങള്‍ തടയുന്നതിനും സര്‍ക്കാര്‍ മുന്‍കരുതലുകളും ശക്തമായ നടപടികളും സ്വീകരിക്കണമെന്ന് താമരശ്ശേരി പഞ്ചായത്ത് യു.ഡി.എഫ് നേതൃയോഗം ആവശ്യപ്പെട്ടു. ചെയര്‍മാന്‍ കെ.എം. അഷ്‌റഫ് അധ്യക്ഷത വഹിച്ചു. ഡി.സി.സി ജന.സെക്രട്ടറി പി.സി ഹബീബ് തമ്പി ഉദ്ഘാടനം ചെയ്തു. പി.പി. ഹാഫിസുറഹ്മാന്‍, എ.പി ഉസ്സയിന്‍, എന്‍.പി. റസാഖ് , കെ.സരസ്വതി, ജെസി ശ്രീനിവാസന്‍, മഞ്ജിത കുറ്റിയാക്കില്‍, ടി.പി ഷരീഫ്, ബാബു ആനന്ദ്, വി.പി ആണ്ടി, സി.മുഹ്‌സിന്‍, എം.സുല്‍ഫിക്കര്‍, എ.കെ കൗസര്‍, സുബൈര്‍ വെഴുപ്പൂര്‍, വി.കെ.എ കബീര്‍ എന്നിവർ സംസാരിച്ചു. കണ്‍വീനര്‍ നവാസ് ഈര്‍പ്പോണ സ്വാഗതവും എ.പി. ഹുസൈന്‍ നന്ദിയും പറഞ്ഞു. ദുരിതബാധിതര്‍ക്ക് കൈത്താങ്ങായി സ്റ്റുഡൻറ് പൊലീസ് കാഡറ്റുകള്‍ താമരശ്ശേരി: മഴക്കെടുതി നേരിടുന്ന വയനാട്ടിലെ ദുരിതബാധിതര്‍ക്ക് തങ്ങളാല്‍ കഴിയുന്ന സേവനങ്ങള്‍ ചെയ്യുന്നതിനായി അവധിദിനങ്ങള്‍ മാറ്റിവെച്ച് എളേറ്റില്‍ എം.ജെ. എച്ച്.എസ് സ്‌കൂളിലെ സ്റ്റുഡൻറ് പൊലീസ് കാഡറ്റുകള്‍ മാതൃകയായി .സ്‌കൂളി​െൻറ സമീപത്തെ അമ്പതോളം വീടുകളില്‍നിന്ന് ശേഖരിച്ച ഭക്ഷ്യവസ്തുക്കളും വസ്ത്രങ്ങളും ദുരിതബാധിത പ്രദേശങ്ങളില്‍ വിതരണംചെയ്യുന്നതിനായി ദുരിതാശ്വാസ ക്യാമ്പിലേക്ക് എത്തിക്കുകയായിരുന്നു. അധ്യാപകരുടെ പിന്തുണയോടെ സ്റ്റുഡൻറ് െപാലീസ് കാഡറ്റുകളായ അഭിനന്ദ്, അബൂസിനാന്‍, നൗഫാന്‍, അനീന, നദ അബ്ദുല്ല വക്കാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. photo student police cadet.jpg എളേറ്റില്‍ എം.ജെ.എച്ച്.എസ് സ്‌കൂളിലെ സ്റ്റുഡൻറ് പൊലീസ് കാഡറ്റുകള്‍ ദുരിതബാധിതര്‍ക്ക് എത്തിക്കുന്നതിന് ശേഖരിച്ച ഭക്ഷ്യവസ്തുക്കളും വസ്ത്രങ്ങളും
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.