Posted On
date_range Updated On
date_range കോഴിക്കോട് സൗത്ത് ബീച്ചിൽ ഏഴുപേർക്ക് ഇടിമിന്നലേറ്റ് പരിക്ക്
കോഴിക്കോട്: കോഴിക്കോട് സൗത്ത് ബീച്ചിൽ ഇടിമിന്നലേറ്റ് ഏഴുപേർക്ക് പരിക്ക്. ഒരാളുടെ പരിക്ക് ഗുരുതരമാണ്. വ്യാഴാഴ്ച ഉച്ചക്ക് ഒരുമണിയോടെയാണ് സംഭവം. ചാപ്പയില്‍ സ്വദേശികളായ മനാഫ്, സുബൈര്‍, അനില്‍ അഷ്‌റ്ഫ് , സലീം, അബദുള്‍ ലത്തിഫ് ജംഷീര്‍ എന്നിവര്‍ക്കാണ് പരിക്ക്. എല്ലാവരും ബീച്ച് ആശുപത്രിയിൽ ചികിത്സയിലാണ്. ഗുരുതരാവസ്ഥയിലുള്ള ആൾ അതിതീവ്രവിഭാഗത്തിലാണ് കഴിയുന്നത്.
സൗത്ത് ബീച്ചിൽ വിശ്രമത്തിന് എത്തിയവർക്കും ജോലി ചെയ്യുന്നവർക്കുമാണ് ഇടിമിന്നലേറ്റത്. ലോറിയുടെ മുകളിൽ കയറി ജോലിചെയ്യുകയായിരുന്ന രണ്ടുപേർ ഇടിമിന്നലേറ്റ് താഴേക്ക് വീണു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.