തകർന്ന റോഡ് നാട്ടുകാർ താൽക്കാലികമായി പുനർനിർമിച്ചു

മാനന്തവാടി: കനത്തമഴയെ തുടർന്ന് . മാനന്തവാടി നഗരസഭയിലെ ഇരുപതാം ഡിവിഷനിൽപെട്ട വരടിമൂല-ഒണ്ടയങ്ങാടി റോഡാണ് നിർമിച്ചത്. കഴിഞ്ഞദിവസമാണ് പണിയ കോളനിക്ക് സമീപം റോഡി​െൻറ ഇരുവശത്തും 50 മീറ്ററിലധികം ഇടിഞ്ഞിരുന്നു. റോഡിന് താഴ്വശത്തെ ഭാരതിസദനം ശ്രീധരൻ, മംഗരതാഴെ രജനീഷ് എന്നിവരുടെ വീടുകൾക്ക് ഭീഷണിയായിരുന്നു. ഇതോടെ, ഡിവിഷൻ കൗൺസിലർ ഷീജ ഫ്രാൻസിസി​െൻറ നേതൃത്വത്തിൽ പ്രദേശവാസികളുടെ യോഗം വിളിച്ചുചേർത്ത് റോഡ് താൽക്കാലികമായി പുനർനിർമിക്കാൻ തീരുമാനിക്കുകയായിരുന്നു. ചാക്കിൽ മണ്ണ് നിറച്ച് കുടിവെള്ള പൈപ്പും അഴുക്കുചാലും സംരക്ഷിക്കുന്ന തരത്തിൽ മണ്ണ് നിറക്കുകയും കവുങ്ങ് ഉപയോഗിച്ച് താൽക്കാലികമായി നടപ്പാത ഒരുക്കുകയുമായിരുന്നു. റോഡ് തകർന്നതോടെ പ്രദേശത്തെ നിരവധി കുടുംബങ്ങൾ വാഹനം കൊണ്ടുപോകാനാകാതെ ഒറ്റപ്പെട്ടു. നഗരസഭ അടിയന്തരമായി ഇടപെട്ട് റോഡ് പുനർനിർമിക്കാൻ ഫണ്ട് അനുവദിക്കണമെന്ന് നാട്ടുകാരുടെ ആവശ്യപ്പെട്ടു. സാബു പൊന്നിയിൽ, ജോണി പൊന്നിയിൽ, എം.എം. രജനീഷ്, കെ.സി. ബിനു, കെ.പി. വിജയൻ, തോമസ് വെളിയാപ്പള്ളി, വിജയൻ തുണ്ടത്തിൽ, റെജീന എന്നിവർ നിർമാണ പ്രവൃത്തികൾക്ക് നേതൃത്വം നൽകി. SATWDL1 ഇടിഞ്ഞുതാഴ്ന്ന വരടിമൂല-ഒണ്ടയങ്ങാടി റോഡ് പുനർനിർമിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.