മന്ത്രി എ.കെ. ശശീന്ദ്രൻ താമരശ്ശേരി ചുരം സന്ദർശിച്ചു

ഇൗങ്ങാപ്പുഴ: കനത്ത മഴയെത്തുടർന്ന് അപകടാവസ്ഥയിലായ താമരശ്ശേരി ചുരത്തിൽ മന്ത്രി എ.കെ. ശശീന്ദ്രൻ സന്ദർശനം നടത്തി. ചുരത്തിലെ രണ്ടാം വളവിൽ അപകടാവസ്ഥയിലുള്ള നാലുനില കെട്ടിടം പൊളിച്ചുമാറ്റുന്നതിന് മന്ത്രി നിർദേശം നൽകി. ഇതുസംബന്ധിച്ച് വിദഗ്ധരുമായി ചർച്ച നടത്തിയ ശേഷം നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. ചുരം റോഡിൽ കെട്ടിടങ്ങൾക്ക് സമീപം ഭീഷണിയുയർത്തി നിൽക്കുന്ന മരം ദുരന്തനിവാരണ നിയമമനുസരിച്ച് മുറിച്ചുമാറ്റുന്നതിന് ജില്ല കലക്ടർ നടപടിയെടുക്കുമെന്നും മന്ത്രി അറിയിച്ചു. ജോർജ് എം. തോമസ് എം.എൽ.എ, ജില്ല കലക്ടർ യു.വി. ജോസ്, അസി. കലക്ടർ കെ.എസ്. അഞ്ജു, പി.ഡബ്ല്യു.ഡി എക്സിക്യൂട്ടിവ് എൻജിനീയർ വിനയരാജ്, യു.എൽ.സി.സി.എസ് എൻജിനീയറിങ് വിദഗ്ധർ എന്നിവർ മന്ത്രിയോടൊപ്പം സ്ഥലം സന്ദർശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.