ജില്ല സഹകരണ ബാങ്ക് എംപ്ലോയീസ്​ ഫെഡറേഷൻ കൺവെൻഷൻ

കോഴിക്കോട്: ജില്ല സഹകരണ ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ജില്ല കൺവെൻഷൻ സി.ഐ.ടി.യു ജില്ല കമ്മിറ്റി അംഗം പി.കെ. േപ്രംനാഥ് ഉദ്ഘാടനം ചെയ്തു. ബാങ്കിൽനിന്ന് റിട്ടയർ ചെയ്ത ജീവനക്കാർക്കുള്ള ഉപഹാരവും വിദ്യാഭ്യാസ േപ്രാത്സാഹന അവാർഡ് നേടിയ കുട്ടികൾക്കുള്ള ഉപഹാരവും അദ്ദേഹം വിതരണം ചെയ്തു. നിലവിലെ പ്രസിഡൻറ് കെ.പി. അജയകുമാർ സ്ഥാനം ഒഴിഞ്ഞതിനെ തുടർന്ന് ഡി.ബി.ഇ.എഫ് സംസ്ഥാന കമ്മിറ്റി അംഗം കെ. ഷഗീലയെ പുതിയ ജില്ല പ്രസിഡൻറായി കൺവെൻഷൻ തെരഞ്ഞെടുത്തു. കല്ലായ് റോഡ് ഇ.വി. കുമാരൻ മെമ്മോറിയൽ ഒാഡിറ്റോറിയത്തിൽ നടന്ന കൺവെൻഷനിൽ ഡി.ബി.ഇ.എഫ് ജില്ല പ്രസിഡൻറ് കെ.പി. അജയകുമാർ അധ്യക്ഷത വഹിച്ചു. ഡി.ബി.ഇ.എഫ് സംസ്ഥാന പ്രസിഡൻറ് സി. ബാലസുബ്രഹ്മണ്യൻ, ബെഫി ജില്ല പ്രസിഡൻറ് എം. രാജു, ബെഫി ജില്ല സെക്രട്ടറി മീന, സി. രാജീവൻ, കെ.ടി. അനിൽകുമാർ എന്നിവർ സംസാരിച്ചു. പി. േപ്രമാനന്ദൻ സ്വാഗതവും ഒ. സന്തോഷ് ബാബു നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.