അർബുദ ഗവേഷണം: എം.വി.ആർ കാൻസർ സെൻററും കോട്ടക്കൽ ആര്യവൈദ്യശാലയും കൈകോർക്കുന്നു

കോഴിക്കോട്: അർബുദ ചികിത്സ ഗവേഷണ രംഗത്ത് കോഴിക്കോട് ചൂലൂരിലെ എം.വി.ആർ കാൻസർ സ​െൻറർ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും കോട്ടക്കൽ ആര്യവൈദ്യശാലയും കൈകോർക്കുന്നു. 15 വർഷത്തിലേറെയായി കോട്ടക്കൽ ആര്യവൈദ്യശാലയിൽ നടത്തിവരുന്ന അർബുദ ചികിത്സയെക്കുറിച്ച് എം.വി.ആർ കാൻസർ സ​െൻററിൽ ഗവേഷണം നടത്തും. ആയുർവേദ മരുന്നുകൾ തന്മാത്രതലത്തിൽ എങ്ങനെ ഫലപ്രദമായെന്നും പഠിക്കും. ആയുർവേദത്തിലും അലോപ്പതിയിലും അർബുദ ചികിത്സ നടത്തുന്നുണ്ടെങ്കിലും സങ്കരവൈദ്യമല്ല ഗവേഷണമാണ് ലക്ഷ്യമെന്ന് എം.വി.ആർ കാൻസർ സ​െൻറർ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് മെഡിക്കൽ ഡയറക്ടർ ഡോ. നാരായൺകുട്ടി വാര്യർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. കോട്ടക്കൽ ആര്യവൈദ്യശാലയിൽ 15 വർഷത്തിനിടെ 20,000ത്തോളം രോഗികൾ ചികിത്സ തേടിയതായി ചീഫ് സൂപ്രണ്ടും ട്രസ്റ്റിയുമായ േഡാ. പി.എം. വാര്യർ പറഞ്ഞു. മൂന്നുവർഷം കൊണ്ടാണ് ഇരുസ്ഥാപനങ്ങളും ഗവേഷണം പൂർത്തിയാക്കുക. എം.വി.ആർ കാൻസർ സ​െൻററിലെ ആധുനിക ഗവേഷണ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തും. കേന്ദ്ര ശാസ്ത്ര ഗവേഷണ കൗൺസിൽ, അമേരിക്കയിലെ ക്ലീവ്ലാൻറ് ക്ലിനിക്, ലണ്ടനിലെ ക്യൂൻ മേരി സർവകലാശാല എന്നിവയുമായും എം.വി.ആർ കാൻസർ സ​െൻറർ സഹകരിച്ച് പ്രവർത്തിക്കും. വാർത്തസമ്മേളനത്തിൽ ടി.വി. വേലായുധൻ, ഡോക്ടർമാരായ ഇഖ്ബാൽ അഹമ്മദ്, മുഹമ്മദ് ബഷീർ, ദിനേഷ് മാക്കുനി, കെ. മുരളീധരൻ, പി.ആർ. രമേഷ്, മധു എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.