മഴ തുടരുന്നു: മലയോര മേഖല ആശങ്കയിൽ

ഈങ്ങാപ്പുഴ: ഉരുൾപൊട്ടൽ ദുരിതം വിതച്ച പുതുപ്പാടി പഞ്ചായത്തിലെ കണ്ണപ്പൻകുണ്ട്, മട്ടിക്കുന്ന് പ്രദേശങ്ങളിൽ കനത്തമഴ തുടരുന്നത് ആശങ്ക പടർത്തുന്നു. കഴിഞ്ഞദിവസം വനത്തിലുണ്ടായ ഉരുൾപൊട്ടലിൽ ഈ പ്രദേശങ്ങളിലെ 40 വീടുകളാണ് വാസയോഗ്യമല്ലാതായി തീർന്നത്. മൂന്നാം ദിവസവും മഴയുടെ ശക്തി കുറയാത്തത് ജനങ്ങളെ ആശങ്കയിലാഴ്ത്തുന്നുണ്ട്. മലവെള്ളത്തി​െൻറ കുത്തൊഴുക്ക് കൂടുതൽ ശക്തി പ്രാപിച്ചു വരുന്നത് ദുരന്തത്തി​െൻറ വ്യാപ്തി വർധിപ്പിക്കുമെന്ന ഭീതിയും നിലനിൽക്കുന്നുണ്ട്. മൈലള്ളാംപാറ സ​െൻറ് ജോസഫ് സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ 85 കുടുംബങ്ങളിലായി 246 പേരും മണൽവയൽ എൽ.പി സ്കൂളിൽ 24 കുടുംബങ്ങളിലെ 76 പേരുമാണുള്ളത്. വിവിധ സന്നദ്ധ സംഘടനകൾ ഇവർക്ക് വസ്ത്രങ്ങൾ എത്തിച്ചുനൽകിയിട്ടുണ്ട്. പുഴ രണ്ടായി തിരിഞ്ഞ മട്ടിക്കുന്ന് കണ്ണപ്പൻകുണ്ട് പാലങ്ങളിൽ അടിഞ്ഞുകൂടിയ മരങ്ങളും മറ്റും ദേശീയ ദുരന്തനിവാരണ സേന നീക്കം ചെയ്യുന്നുണ്ട്. തകരാറിലായ വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാൻ കെ.എസ്.ഇ.ബി ജീവനക്കാരും രംഗത്തുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.