എ.കെ. ഇമ്പിച്ചിബാവ മാസ്​റ്റർ സ്മരണിക

ചാലിയം: ദേശീയ അവാർഡ് ജേതാവും കാൽ നൂറ്റാണ്ടിലേറെ ഉമ്പിച്ചി ഹാജി ഹൈസ്കൂൾ പ്രധാനാധ്യാപകനുമായിരുന്ന എ.കെ. ഇമ്പിച്ചിബാവ മാസ്റ്റർ സ്മരണിക 'സ്മൃതി പുരുഷൻ' ശനിയാഴ്ച രണ്ടുമണിക്ക് ഫോറസ്റ്റ് ഡിപ്പോക്ക് സമീപം ഫാത്തിമാബി ഹാളിൽ വിശ്രുത കവിയും ചലച്ചിത്രകാരനും ജെ.സി. ഡാനിയേൽ പുരസ്കാര ജേതാവുമായ ശ്രീകുമാരൻ തമ്പി പ്രകാശനം ചെയ്യും. അപ്പുക്കുട്ടൻ വള്ളിക്കുന്ന് ഏറ്റുവാങ്ങുന്ന സ്മരണികയുടെ സമർപ്പണം ഇ.വി. അബ്ദുൽ വാഹിദ് നിർവഹിക്കും. കൂടാതെ 1960ൽ തമ്പി രചിച്ച ഒരു കവിയും കുറെ മാലാഖമാരും എന്ന കവിത സമാഹരത്തി​െൻറ പുനഃപ്രകാശനവും നടത്തും. ഇ.ടി. മുഹമ്മദ് ബഷീർ എം.പി, പുരുഷൻ കടലുണ്ടി എം.എൽ.എ എന്നിവർ പങ്കെടുക്കും. ഹിരോഷിമ ദിനാചരണം ചാലിയം: ചാലിയം ക്രസൻറ് പബ്ലിക് സ്കൂൾ ഹിരോഷിമ-നാഗസാക്കി ദിനാചരണം നടത്തി. വിദ്യാർഥികൾ ഫറോക്ക്, കല്ലംപാറ, മണ്ണൂർവളവ്, കോട്ടക്കടവ്, കടലുണ്ടി എന്നീ ജങ്ഷനുകളിൽ തെരുവുനാടകം അവതരിപ്പിച്ചു. കടലുണ്ടി ജങ്ഷനിൽ സമാപിച്ച പരിപാടിയിൽ ബ്ലോക്ക് അംഗം എൻ.കെ. ബിച്ചിക്കോയ മുഖ്യാതിഥിയായി. സോഷ്യൽ സയൻസ് ക്ലബി​െൻറ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം പ്രിൻസിപ്പൽ വി.കെ. സമീറ നിസാർ നിർവഹിച്ചു. സോഷ്യൽ സയൻസ് മേധാവി പി.വി. സാബിത, ക്ലബ് കൺവീനർ ഇ.എം. ജസീന, പി.കെ. ഷെറീജ, പി. അനില, കെ. സ്മിതറാണി, ഹുമയൂൺ കബീർ, സി. വിശ്വജിത്ത് എന്നിവർ നേതൃത്വം കൊടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.