ആദിവാസി മേഖലയിൽ ക്വാറി: ഹൈകോടതി വിശദീകരണം തേടി

കൊച്ചി: വയനാട് വെള്ളമുണ്ടയിലെ ആദിവാസി മേഖലയിലുള്ള ക്വാറിയുടെ പ്രവർത്തനം തടയണമെന്ന ഹരജിയിൽ ഹൈകോടതി സർക്കാറി​െൻറ വിശദീകരണം തേടി. ഇവിടെ 1.68 ഹെക്ടർ പ്രദേശത്ത് പ്രവർത്തിക്കുന്ന അത്താണി ബ്രിക്‌സ് ആൻഡ് മെറ്റൽസ് കമ്പനിയുടെ ക്വാറി ആദിവാസി വിഭാഗങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാണെന്നും തടയണമെന്നും ചൂണ്ടിക്കാട്ടി ഒാൾ കേരള റിവർ പ്രൊട്ടക്‌ഷൻ കൗൺസിൽ നൽകിയ ഹരജിയിലാണ് ഉത്തരവ്. വിശദീകരണം മൂന്നാഴ്ചക്കകം സത്യവാങ്മൂലമായി സമർപ്പിക്കാനാണ് നിർദേശം. ക്വാറിയുടെ 50 മീറ്റർ പരിധിക്കകത്ത് അഞ്ച് വീടും നൂറു മീറ്ററിനുള്ളിൽ ഒേട്ടറെ വീടുകളും സ്ഥിതിചെയ്യുന്നതായി ഹരജിയിൽ പറയുന്നു. ക്വാറി പ്രവർത്തനം മേഖലയിലെ ജീവിതംതന്നെ ദുരിതത്തിലാക്കിയിരിക്കുകയാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി സബ്കലക്ടർ റിപ്പോർട്ട് നൽകിയതിനെത്തുടർന്ന് മേയ് ഒമ്പതിന് ക്വാറി പ്രവർത്തനം മനുഷ്യവാസമുള്ള മേഖലയിൽനിന്ന് അനുവദിക്കപ്പെട്ട അകലത്തിലാണോയെന്ന് പരിശോധിച്ച് നടപടിയെടുക്കാൻ ജില്ല കലക്ടർ ജിയോളജിസ്റ്റിനോട് നിർദേശിച്ചിരുന്നു. എന്നാൽ, ഇതുവരെ തുടർനടപടിയുണ്ടായിട്ടില്ലെന്ന് ഹരജിയിൽ പറയുന്നു. ക്വാറിയുടെ പാരിസ്ഥിതികാനുമതിയും പാട്ടവും റദ്ദാക്കി ഭൂമി തിരിച്ചെടുക്കാൻ ഉത്തരവിടണമെന്നും ഹരജിയിൽ ആവശ്യമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.