ശിശുപരിപാലന കേന്ദ്രം ഉദ്​ഘാടനം നാളെ

കോഴിക്കോട്: സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ജില്ലയിലെ ആദ്യ ശിശുപരിപാലന കേന്ദ്രം ശനിയാഴ്ച പ്രവർത്തനം തുടങ്ങും. മെഡിക്കൽ കോളജിനടുത്ത് മായനാട് പുതിയ കെട്ടിടത്തിൽ കുട്ടികളുടെ അഭയകേന്ദ്രമായ തണലും പ്രവർത്തനമാരംഭിക്കുെമന്ന് ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി എസ്.പി. ദീപക് വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഉച്ചക്ക് രണ്ടിന് നടക്കുന്ന ചടങ്ങ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. അഞ്ച് കുഞ്ഞുങ്ങളെ പാര്‍പ്പിക്കാനുള്ള സൗകര്യമാണ് ശിശുപരിപാലന കേന്ദ്രത്തിലുണ്ടാവുക. ആദ്യഘട്ടത്തില്‍ മലപ്പുറത്തുനിന്നുള്ള ഏതാനും കുട്ടികളെ കോഴിക്കോേട്ടക്ക് മാറ്റും. കുഞ്ഞുങ്ങളെ പരിചരിക്കാനാവശ്യമായ ആയമാര്‍, നഴ്‌സ്, സെക്യൂരിറ്റി, കുക്ക് എന്നിവരെല്ലാം ഇവിടെയുണ്ടാകും. പലതരം മാനസിക-ശാരീരിക പ്രശ്‌നങ്ങള്‍ നേരിടുന്ന കുട്ടികള്‍ക്ക് ആവശ്യമായ സഹായം നല്‍കുകയാണ് തണല്‍ അഭയകേന്ദ്രത്തി​െൻറ ലക്ഷ്യം. 1517 എന്ന ടോള്‍ഫ്രീ നമ്പര്‍ വഴി കുട്ടികള്‍ക്കാവശ്യമായ എല്ലാ സഹായവും ലഭിക്കും. കഴിഞ്ഞ നവംബറിലാണ് തണല്‍ അഭയകേന്ദ്രം തിരുവനന്തപുരത്ത് തുടങ്ങിയത്. ഇതുവരെ 12,600 ഫോണ്‍ വിളികളാണ് ടോള്‍ഫ്രീ നമ്പറിലേക്ക് എത്തിയത്. പഠനവുമായി ബന്ധപ്പെട്ട് മാതാപിതാക്കള്‍ അമിതസമ്മര്‍ദം ചെലുത്തുന്നത് ഉള്‍പ്പെടെയുള്ള പരാതികളാണ് കുട്ടികളില്‍നിന്ന് ലഭിക്കുന്നെതന്ന് അദ്ദേഹം പറഞ്ഞു. വാർത്തസമ്മേളനത്തിൽ ശിശുക്ഷേമ സമിതി ഭാരവാഹികളായ വി.എസ്. ഭാരതി, കെ. വിജയന്‍, വി.ടി. സുരേഷ് തുടങ്ങിയവരും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.