മലയോരപ്രദേശങ്ങളെ വെള്ളത്തിലാഴ്ത്തി

കുറ്റ്യാടി: കാവിലുംപാറ മരുതോങ്കര പഞ്ചായത്തുകളിൽ ഉരുൾപൊട്ടൽ ഭീഷണിയും മണ്ണിടിച്ചിലും തുടരുന്നു. മരുതോങ്കര പഞ്ചായത്തിലെ കടന്തറ പുഴയിലെ വെള്ളപ്പൊക്കെത്ത തുടർന്ന് പരിസരത്തെ വീടുകൾ അപകട ഭീഷണി നേരിടുകയാണ്. പത്തു വീടുകൾ ഒറ്റപ്പെട്ട നിലയിലായി. കുറ്റ്യാടി -വയനാട് റോഡിൽ പക്രംതളം മഖാമിന്ന് സമീപത്തെ ചുരം റോഡിൽ മണ്ണും മരവും വീണ് ഗതാഗതം താറുമാറായി. വയനാട്ടിലേക്കുള്ള ഗതാഗതം ഒരുമണിക്കൂർ മുടങ്ങി. ചൂരണി മലയിലെ ശക്തമായ ഉരുൾപൊട്ടലിൽ ചൂരണി പൂതംമ്പാറ ബൈപാസ്റോഡ് നെടുകെ പിളർന്നു. പശുക്കടവ് എക്കലിൽ മുപ്പതോളം വീടുകൾക്ക് കുടിവെള്ളം എത്തിക്കുന്ന പ്ലാസ്റ്റിക് പൈപ്പുകൾ പുഴയിലെ ശക്തമായ ഒഴുക്കിൽ തകർന്നു. പൂഴിത്തോട് ജലവൈദ്യുതി പദ്ധതി പ്ലാൻറ് കടന്തറ പുഴയുടെ ഗതിമാറിയുള്ള ഒഴുക്കിനെ തുടർന്ന് മണ്ണിടിച്ചിൽ അപകടഭീഷണി നേരിടുകയാണ്. മരുതോങ്കര പഞ്ചായത്തിലെ പശുക്കടവ്, എക്കലിലെ നരിപാല ഗോപാലൻ, പടിഞ്ഞാറെതറ റഫീഖ്, കുഞ്ഞി പറമ്പത്ത് വാസു, മരുതേരി ലീല, വാസു തലാടിയിൽ തുടങ്ങിയവരുടെ വീടുകൾ കടന്തറ പുഴയുടെ ശക്തമായ ഒഴുക്കിനെ തുടർന്ന് അപകടഭീഷണിയിലാണ്. ചീനവേലി, കൊറ്റോം ഭാഗത്തെ െനടുമണ്ണിൽ മഹേഷ്, നെടുമണ്ണിൽ ശാന്ത, നിരവിൽ സിബി, തുടങ്ങിയവരുടെ വിടുകളിൽ വെള്ളംകയറി. കളരികണ്ടി കണാര​െൻറ വീടി​െൻറ ഒരുഭാഗം തകർന്നു. ഉരുൾപൊട്ടലും വെള്ളെപ്പാക്കവും ബാധിച്ച പ്രദേശങ്ങൾ കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. സജിത്, മരുതോങ്കര പഞ്ചായത്ത് പ്രസിഡൻറ് കെ.എം. സതി, കാവിലും പാറ പഞ്ചായത്ത് പ്രസിഡൻറ് അന്നമ്മ ജോർജ് എന്നിവർ സന്ദർശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.