തിരുവള്ളൂർ-ആയഞ്ചേരി റോഡ് നവീകരണം: ആവശ്യം ശക്തമാകുന്നു

തിരുവള്ളൂർ: തകർന്ന റോഡ് വീതികൂട്ടി നവീകരിക്കണമെന്ന ആവശ്യത്തിന് ശക്തിയേറുന്നു. 40 വർഷം മുമ്പ് നിർമിച്ച തിരുവള്ളൂർ-ആയഞ്ചേരി റോഡ് നവീകരിക്കണമെന്നാണ് ആവശ്യം. ആയഞ്ചേരി വരെ ഏകദേശം അഞ്ചു കിലോമീറ്റർ ദൂരമുള്ള റോഡ് ഏറെ വളവും തിരിവുമുള്ളതാണ്. തിരുവള്ളൂർ മുതൽ ഒരു കിലോമീറ്റർ ദൂരം വീതികൂട്ടി ടാർ ചെയ്തിട്ടുണ്ട്. ബാക്കി ഭാഗമാണ് നവീകരിക്കേണ്ടത്. പല ഭാഗവും പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. റോഡി​െൻറ കരിങ്കൽഭിത്തി തകർന്നിട്ടുണ്ട്. പൈങ്ങോട്ടായി, ചിറമുക്ക് ഭാഗത്ത് വെള്ളക്കെട്ടുമുണ്ട്. വിരലിലെണ്ണാവുന്ന ബസുകൾ മാത്രമേ ഇതുവഴി സർവിസ് നടത്തുന്നുള്ളൂ. ഓട്ടോകളും ജീപ്പുകളും ഓടാൻ മടിക്കുകയാണ്. റോഡ് ആവശ്യമായ സ്ഥലങ്ങളിൽ വീതികൂട്ടി മണ്ണിട്ട് ഉയർത്തി ടാർ ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മികച്ച കർഷകരെ തിരഞ്ഞെടുക്കുന്നു ആയഞ്ചേരി: ഗ്രാമപഞ്ചായത്ത് കൃഷിഭവ​െൻറ നേതൃത്വത്തിൽ കർഷകദിനത്തിൽ മികച്ച കർഷകരെ ആദരിക്കുന്നു. അപേക്ഷ 10 വരെ കൃഷിഭവനിൽ സ്വീകരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.