മഴക്കെടുതി ദുരിതാശ്വാസം: സർക്കാറിന് നിസ്സംഗതയെന്ന് ടി. സിദ്ദീഖ് കോഴിക്കോട്: ജില്ലയിൽ മഴക്കെടുതിയിലും ഉരുൾെപാട്ടലിലും നാശമുണ്ടായ പ്രദേശങ്ങളിൽ ദുരിതാശ്വാസ പ്രവർത്തനം നടത്താതെ സർക്കാർ നിസ്സംഗത പാലിക്കുകയാണെന്ന് ഡി.സി.സി പ്രസിഡൻറ് ടി. സിദ്ദീഖ്. കട്ടിപ്പാറ കരിഞ്ചോലയിൽ പ്രാഥമിക കാര്യങ്ങൾക്കുപോലും സൗകര്യമില്ലാത്തിടേത്തക്കാണ് കുടുംബങ്ങളെ മാറ്റി പാർപ്പിച്ചിരിക്കുന്നത്. കരിഞ്ചോല ദുരന്തം നടന്ന് രണ്ടുമാസമായിട്ടും സാന്ത്വന പ്രവർത്തനങ്ങൾ തികഞ്ഞ പരാജയമാണെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ ആരോപിച്ചു. സർക്കാറിെൻറ ക്രൂരതക്കെതിരെ ഇൗ മാസം 18ന് താമരശ്ശേരി താലൂക്ക് ഓഫിസിലേക്ക് ജില്ല കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച് നടത്തും. 14ന് വൈകീട്ട് നാല് മുതൽ അർധരാത്രി വരെ എരഞ്ഞിപ്പാലം ആശീർവാദ് ലോൺസിൽ 'ഫ്രീഡം അറ്റ് മീഡ്നൈറ്റ് - സ്വാതന്ത്ര്യ സ്മൃതി സംഗമം' നടക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. സ്വാതന്ത്ര്യദിനത്തിൽ മണ്ഡലം തലത്തിൽ സ്വാതന്ത്ര്യ സ്മൃതി സംഗമവും ദേശരക്ഷ പ്രതിജ്ഞയും അരങ്ങേറും. 30ന് മോദി സർക്കാറിനെതിരെ ജനകീയ വിചാരണയും സംഘടിപ്പിക്കും. ഇരിങ്ങൽ സർഗാലയ ക്രാഫ്റ്റ് വില്ലേജിൽ ഒക്ടോബർ ഒന്ന്, രണ്ട് തീയതികളിൽ കോൺഗ്രസ് ജില്ല ക്യാമ്പ് നടക്കുമെന്നും ഡി.സി.സി പ്രസിഡൻറ് അറിയിച്ചു. വാർത്തസമ്മേളനത്തിൽ മുൻ ഡി.സി.സി പ്രസിഡൻറ് കെ.സി. അബു, കെ.പി.സി.സി സെക്രട്ടറി കെ. പ്രവീൺ കുമാർ, കെ.പി.സി.സി നിർവാഹക സമിതി അംഗം കെ.പി. ബാബു എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.