സിൽവർ ഹിൽസ് ഇൻറർ സ്​കൂൾ ബാസ്കറ്റ്​ബാൾ നാളെ മുതൽ

കോഴിേക്കാട്: സിൽവർ ഹിൽസ് ട്രോഫിക്ക് വേണ്ടിയുള്ള 12ാമത് അഖില കേരള ഇൻറർ സ്കൂൾ ബാസ്കറ്റ്ബാൾ ടൂർണമ​െൻറിന് വെള്ളിയാഴ്ച തുടക്കമാവും. സിൽവർ ഹിൽസ് സ്കൂളിൽ നടക്കുന്ന ടൂർണമ​െൻറിൽ സംസ്ഥാനത്തെ 12 മികച്ച സ്കൂളുകൾ ആൺകുട്ടികളുടെയും എട്ട് സ്കൂളുകൾ പെൺകുട്ടികളുടെയും വിഭാഗത്തിൽ മത്സരിക്കും. ലീഗ് കം നോക്കൗട്ട് അടിസ്ഥാനത്തിലുള്ള ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ സിൽവർ ഹിൽസ് എച്ച്.എസ്.എസും ഗവ. എച്ച്.എസ്.എസ് മഞ്ചേരിയും ഏറ്റുമുട്ടും. ഇൗ മാസം 13നാണ് ഫൈനൽ. മലബാർ മേഖലയിെല ഏക അഖില കേരള ബാസ്ക്കറ്റ്ബാൾ ടൂർണമ​െൻറാണിത്. സ​െൻറ് ചാവറ ട്രോഫിക്ക് വേണ്ടിയുള്ള സബ് ജൂനിയർ ജില്ലതല ടൂർണമ​െൻറും നടക്കും. വെള്ളിയാഴ്ച രാവിലെ ഒമ്പതിന് വകുപ്പുമന്ത്രി എ.കെ. ശശീന്ദ്രൻ നിർവഹിക്കും. പ്ലാസ്റ്റിക് വിപത്തിനെതിരെ വ്യാഴാഴ്ച രാവിലെ 11.30ന് ചേവായൂർ എൻ.ജി.ഒ ക്വാർട്ടേഴ്സ് ജങ്ഷനിൽനിന്ന് സ്കൂൾ വരെ വിളംബര ഘോഷയാത്രയും നടക്കും. സിൽവർ ഹിൽസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഡോ. ഫാ. ബിജു ജോൺ വെള്ളക്കട, ഒാർഗനൈസിങ് സെക്രട്ടറി ജോസ് സെബാസ്റ്റ്യൻ, എം. സുരേഷ് കുമാർ, ബബിത ബിനോയ്, ഫാ. സനീഷ് ചൂഴ്നിയിൽ തുടങ്ങിയവർ വാർത്തസേമ്മളനത്തിൽ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.