പ്രവര്‍ത്തക കൺവെന്‍ഷന്‍

താമരശ്ശേരി: എസ്.എന്‍.ഡി.പി യോഗം തിരുവമ്പാടി യൂനിയന്‍ വെള്ളിയാഴ്ച രാവിലെ ഒമ്പതിന് മൈക്കാവ് ശ്രീമഹാവിഷ്ണു ക്ഷേത്രത്തിനു സമീപം നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. എസ്.എൻ.ഡി.പി യോഗം സംസ്ഥാന ജന. സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യും. ദേവസ്വം സെക്രട്ടറി സന്തോഷ് അരയകണ്ടി മുഖ്യപ്രഭാഷണം നടത്തും. സര്‍ട്ടിഫിക്കറ്റ് വിതരണം എസ്.എന്‍ ട്രസ്റ്റ് അംഗം പ്രീതി നടേശന്‍ നിർവഹിക്കും. അഡ്വ. രാജന്‍ മഞ്ചേരി, ജ്ഞാനചൈതന്യ തുടങ്ങിയവര്‍ സംസാരിക്കും. ജില്ലയിലെ വിവിധ യൂനിയനുകളുടെ നേതാക്കള്‍ പരിപാടിയില്‍ സംബന്ധിക്കും. തിരുവമ്പാടി യൂനിയനിലെ 34 ശാഖകളില്‍ നിന്നുള്ള രണ്ടായിരത്തോളം പ്രവര്‍ത്തകര്‍ പരിപാടിയില്‍ പങ്കെടുക്കുമെന്ന് വാര്‍ത്തസമ്മേളനത്തില്‍ പ്രസിഡൻറ് ഗിരി പാമ്പനാൽ, വൈസ് പ്രസിഡൻറ് എം.കെ. അപ്പുക്കുട്ടന്‍, സെക്രട്ടറി പി.എ. ശ്രീധരന്‍ എന്നിവര്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.