'ഫണ്ടുകൾ ലാപ്സാക്കുന്നത് തടയാൻ നിയമ നിർമാണം നടത്തണം'

കൊടുവള്ളി: പട്ടികജാതി-വർഗ വിഭാഗങ്ങളുടെ ഫണ്ടുകൾ ലാപ്സായി പോകുന്നത് തടയാൻ കർശന നിയമ നിർമാണം നടത്തണമെന്ന് കേരള പട്ടികജാതി-വർഗ ഐക്യവേദി ജില്ല പ്രവർത്തക കൺെവൻഷൻ ആവശ്യപ്പെട്ടു. അർഹതപ്പെട്ടവർ ഒട്ടനവധി ഉണ്ടായിട്ടും ഫണ്ടുകൾ ദുർവിനിയോഗം ചെയ്യുകയാണെന്ന് യോഗം കുറ്റപ്പെടുത്തി. സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി പി. ഗോവിന്ദൻ വെളിമണ്ണ ഉദ്ഘാടനം ചെയ്തു. പ്രേമലാജ് മീമ്മൂട്ടി അധ്യക്ഷതവഹിച്ചു. കെ. ഗോബാൽ ഷാങ്, വിജയൻ ചോലക്കര, സജിൽ കുമാർ, സുധീർ പടനിലം, രാജൻ ചാത്തമംഗലം, ഭാസ്കരൻ പുതുപ്പാടി, ഹരിപ്രസാദ്, വേലായുധൻ കൊടവച്ചാൽ, മോഹൻ, മോഹിനി, ഉഷ, ലീല, രാധാമണി പി.സി. പാലം, വെള്ളൻ പൈമ്പാലശ്ശേരി തുടങ്ങിയവർ സംസാരിച്ചു. പി.പി. പ്രഭാഷ്കുമാർ സ്വാഗതവും ബാബു പന്നിയങ്ങാട് നന്ദിയും പറഞ്ഞു. ഭാരവാഹികൾ: വിജയൻ ചോലക്കര (പ്രസിഡൻറ്), ചന്ദ്രൻ മടവൂർ, ചന്ദ്രദാസ്, ഭാസ്കരൻ പുതുപ്പാടി (വൈ. പ്രസിഡൻറുമാർ). പി.പി. പ്രഭാഷ്കുമാർ (ജനറൽ സെക്രട്ടറി). പ്രേമലാജ് മീമ്മൂട്ടി, വേലായുധൻ തച്ചം പൊയിൽ, (സെക്രട്ടറിമാർ). വി.കെ. ബാലൻ (ട്രഷറർ). സുധീർ പടനിലം (വളൻറിയർ ക്യാപ്റ്റൻ).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.